37,000 അടി ഉയരത്തിലായിരുന്ന വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. അമൃത്സറിൽ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനമാണ് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ആകാശച്ചുഴിയിൽ പെട്ടത് . മരണം മുന്നിൽ കണ്ട യാത്രക്കാരുടെ പൈലറ്റിന്റെ മനോധൈര്യമാണ് .
തിങ്കളാഴ്ച അമൃത്സർ വിമാനത്താവളത്തിൽ നിന്നാണ് ഇൻഡിഗോ വിമാനം 6E 6165 പറന്നുയർന്നത്. വിമാനം 37,000 അടി ഉയരത്തിൽ എത്തിയപ്പോൾ പെട്ടെന്ന് ആകാശച്ചുഴിയിൽപ്പെട്ടു . ഒന്നിന് പുറകെ ഒന്നായി വിമാനം മൂന്ന് തവണ ശക്തമായി കുലുങ്ങി . വിമാനത്തിൽ വച്ചിരുന്ന യാത്രക്കാരുടെ ലഗേജുകൾ താഴേയ്ക്ക് തൂങ്ങി. ശക്തമായ കുലുക്കം മൂലം പരിഭ്രാന്തിയിലായ യാത്രക്കാർ നിലവിളിക്കാനും തുടങ്ങി. ഇതിനിടെ വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരനായ വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥൻ ബ്രിജേഷ് കുമാർ ശ്രീവാസ്തവയുടെ ആരോഗ്യനില വഷളായി.
ആ സമയത്ത് മുന്നിൽ കണ്ടത് മരണം മാത്രമായിരുന്നുവെന്ന് പലരും പറയുന്നു . എന്നാൽ ഇതിനിടെ ആത്മധൈര്യത്തോടെ വേഗവും ദിശയും വ്യത്യാസപ്പെടുത്തി പൈലറ്റ് വിമാനം ചുഴിയിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു . ഉച്ചയ്ക്ക് 1.55ന് ലക്നൗ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തു.