രാവിലെ എന്തായിരുന്നു ബഹളം; വിനുവിനെയും പ്രശാന്ത് രഘുവംശത്തെയും ഒന്ന് ശ്രദ്ധിക്കണം, സങ്കടമായിക്കാണും; ഹരിയാന ഫലത്തിൽ ചാനലുകളെ ട്രോളി കെ സുരേന്ദ്രൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാവിലെ എന്തായിരുന്നു ബഹളം; വിനുവിനെയും പ്രശാന്ത് രഘുവംശത്തെയും ഒന്ന് ശ്രദ്ധിക്കണം, സങ്കടമായിക്കാണും; ഹരിയാന ഫലത്തിൽ ചാനലുകളെ ട്രോളി കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 03:05 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ മലയാളം വാർത്താചാനലുകളെ ട്രോളി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എറണാകുളം മുനമ്പത്ത് വഖഫ് ബോർഡിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ ബിജെപി ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ടെണ്ണൽ തുടങ്ങിയതിന് പിന്നാലെ രാവിലെ ആദ്യ ട്രെൻഡുകളിൽ ഫലം കോൺഗ്രസിന് അനുകൂലമായപ്പോൾ ബിജെപി തകർന്നുവെന്നും വലിയ തിരിച്ചടിയായെന്നുമുളള തരത്തിലായിരുന്നു ചാനലുകൾ വാർത്ത നൽകിയത്. ഇതേക്കുറിച്ചായിരുന്നു കെ സുരേന്ദ്രന്റെ പരാമർശം.

രാവിലെ പല ചാനലുകളും കണ്ടപ്പോൾ എന്തൊരു പടക്കം പൊട്ടിക്കലായിരുന്നു. പടക്കം പൊട്ടിക്കലോട് പൊട്ടിക്കൽ ആയിരുന്നു. കർഷക സമരം, ഗുസ്തിക്കാരുടെ മത്സരം, ഒളിമ്പ്യനെ ഇറക്കി, മലപ്പുറം കത്തി… അങ്ങനെയായിരുന്നു. എന്നിട്ട് എന്തായി. മുഹബത്തിന്റെ കടയിൽ ലഡ്ഡു വിതരണം ചെയ്യുകയാണ്. മാദ്ധ്യമങ്ങളും അതിനൊപ്പമായിരുന്നു. വിനു വി ജോണിനെയും പ്രശാന്ത് രഘുവംശത്തെയും രണ്ട് ദിവസത്തേക്ക് ഒന്ന് ശ്രദ്ധിക്കണേ. കെട്ടിത്തൂങ്ങി ചാകുമോന്ന് അറിയില്ല. എന്തുമാത്രം സങ്കടമാണെന്ന് അറിയുമോ അവർക്ക്. ആത്മഹത്യ ചെയ്യുമോന്ന് പേടിയാ. മറ്റ് മാദ്ധ്യമപ്രവർത്തകരും ഇതിനൊപ്പമുണ്ടെന്നും എല്ലാവരുടെയും പേര് പറയുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

രാഹുൽ ഗാന്ധിയെ തിരിച്ചുകൊണ്ടുവരാൻ പോകുന്ന തെരഞ്ഞെടുപ്പാണ്. ഹിന്ദി ഹൃദയഭൂമിയിലാണ് എന്നൊക്കെ ആയിരുന്നു ചാനലുകൾ പറഞ്ഞത്. അതെ ഹിന്ദി ഹൃദയഭൂമിയിൽ തന്നെയാണ്. ഹരിയാന കുരുക്ഷേത്ര യുദ്ധം നടന്ന മണ്ണാണ്, നിങ്ങൾക്ക് കഴിയില്ല. പത്ത് വർഷം കഴിഞ്ഞ് പതിനഞ്ചാം വർഷത്തിലേക്ക് പോകുകയാണ് ഭാരതീയ ജനതാ പാർട്ടി. ഹിന്ദി ഹൃദയത്തിലല്ല ഈ രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തിലാണ് മോദിയും ബിജെപിയുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മധ്യപ്രദേശിലും ഛത്തീസ്ഗഢിലുമൊക്കെ ഭരണം പോകുമെന്ന് പറഞ്ഞിട്ടും വലിയ ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തി. ലഡ്ഡു നമ്മളാണ് വിതരണം ചെയ്യുന്നത്. ബിജെപിയെ ജനഹൃദയങ്ങളിൽ നിന്ന് ഇറക്കാൻ ഒരു ഗൂഢാലോചനയ്‌ക്കും കഴിയില്ല. ഒരു മാസം കഴിയുമ്പോൾ പാലക്കാടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് വരും. നിങ്ങൾ എഴുതി വച്ചോ, ഉപതെരഞ്ഞെടുപ്പിൽ കേരളത്തിൽ ജയിക്കാൻ പോകുന്നതും ബിജെപിയായിരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Tags: വിനു വി ജോൺപ്രശാന്ത് രഘുവംശംRahul GandhiK Surendranബിജെപിelection resultകെ. സുരേന്ദ്രൻഹരിയാനHaryana Election Result
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies