ചന്തു ചേകവർ വീണ്ടും വരുന്നു; റീറിലീസിനൊരുങ്ങി ഒരു വടക്കൻ വീര​ഗാഥ; കണ്ടവർക്കും പുതിയ കാഴ്ചക്കാർക്കുമായി ചിത്രം സമർപ്പിക്കുന്നുവെന്ന് മമ്മൂട്ടി

Published by
Janam Web Desk

മമ്മൂട്ടി നായകനായെത്തി മലയാള സിനിമാ ലോകത്ത് വൻ ഹിറ്റായി മാറിയ ചിത്രമാണ് ഒരു വടക്കൻ വീര​ഗാഥ. റീ റിലീസ് കാലത്ത് ഒരു വടക്കൻ വീര​ഗാഥയും എത്തുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. മലയാളികളുടെ മനസിൽ ഇടംനേടിയ ഒരുപിടി മമ്മൂട്ടി കഥാപാത്രങ്ങളിൽ ഒന്നാണ് ചിത്രത്തിലെ ചന്തു ചേകവർ. ആ കഥാപാത്രവും കഥയും ഒരിക്കൽ കൂടി ബി​ഗ്സ്ക്രീനിൽ എത്തുന്നതിന്റെ സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ. ഇതിനിടെ റീ റിലീസിന്റെ സന്തോഷം പങ്കുവയ്‌ക്കുകയാണ് മമ്മൂട്ടി. സിനിമയുടെ ടീസറും മമ്മൂട്ടി പങ്കുവച്ചു.

“മലയാള സിനിമയ്‌ക്കും എനിക്കും ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ച സിനിമയാണ് ഒരു വടക്കൻ വീര​ഗാഥ. പ്രിയപ്പെട്ട എംടി വാസുദേവൻ തിരക്കഥ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത് ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻ നിർമിച്ച്, 1980 -ൽ പുറത്തിറങ്ങിയ സിനിമ വീണ്ടും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ റിലീസ് ചെയ്യുകയാണ്.

ഈ സിനിമ 4k അറ്റ്മോസിൽ വീണ്ടും റിലീസ് ചെയ്യണമെന്ന് ആ​ഗ്രഹിച്ച വ്യക്തിയാണ് പി വി ​ഗം​ഗാധരൻ. പക്ഷേ, അന്ന് അത് നടക്കാതെ പോയി. ഇന്ന് അദ്ദേഹത്തിന്റെ മക്കൾ ആ ആ​ഗ്രഹം സാക്ഷാത്കരിക്കുകയാണ്”. നേരത്തെ കണ്ടവർക്ക് ഒരിക്കൽ കൂടി കാണാനും പുതിയ കാഴ്ചക്കാർക്ക് പുതിയ കാഴ്ചശബ്ദ മികവോട് കൂടി കാണാനുമുള്ള അവസരമാണ് ഒരുക്കി കൊടുക്കുന്നതെന്നും മമ്മൂട്ടി വീഡിയോയിൽ പറ‍യുന്നു.

Share
Leave a Comment