ഭൂമിക്ക് വഖഫ് ബോർഡിന്റെ അവകാശവാദം; അങ്കണവാടിയുടെ പ്രവർത്തം നിലച്ചു; സ്വമേധായ ഭൂമി വിട്ടുനൽകാൻ കോഴിക്കോട് കോർപ്പറേഷൻ; പ്രതിഷേധവുമായി ബിജെപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭൂമിക്ക് വഖഫ് ബോർഡിന്റെ അവകാശവാദം; അങ്കണവാടിയുടെ പ്രവർത്തം നിലച്ചു; സ്വമേധായ ഭൂമി വിട്ടുനൽകാൻ കോഴിക്കോട് കോർപ്പറേഷൻ; പ്രതിഷേധവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 12:07 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെ അങ്കണവാടിയുടെ പ്രവർത്തനം നിലച്ചു. കിഴക്കേ നടക്കാവിലെ 35 സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന 68,69 വാർഡുകളിലെ അങ്കണവാടിയുടെ പ്രവർത്തനമാണ് അവസാനിപ്പിച്ചത്. വഖഫിന്റെ നീക്കത്തിന് കോർപ്പറേഷന്റെ കൂടി പിന്തുണ ലഭിച്ചതോടെ അങ്കണവാടിയും പരിസര പ്രദേശവും കാടുമൂടിയ അവസ്ഥയിലാണ്.

1997ലാണ് അങ്കണവാടി പ്രവർത്തനം ആരംഭിച്ചത്. വളരെ നല്ലനിലയിലായിരുന്നു പ്രവർത്തനം മുന്നോട്ട് പോയിരുന്നത്. അതിനിടെ കാലപ്പഴക്കം കൊണ്ട് കെട്ടിടവും പരിസരവും ശോച്യാവസ്ഥയിലായി. കോർപ്പറേഷനെ സമീപിച്ചതോടെ നവീകരണത്തിന് പണം നൽകാമെന്ന് ധാരണയായി. അതിനിടെ അങ്കണവാടി ഭൂമിക്ക് വഖഫ് അവകാശവാദം ഉന്നയിച്ചു. ഇതോടെ അങ്കണവാടിയുടെ നവീകരണം കോർപ്പറേഷൻ അവസാനിപ്പിക്കുകയായിരുന്നു. പഴയ കെട്ടിടങ്ങൾ പൊളിച്ച് അവശിഷ്ടങ്ങൾ അവിടെ തന്നെ ഉപേക്ഷിച്ചതോടെ ഇവിടേക്ക് കുട്ടികളും വരാതെയായി.

കോർപ്പറേഷൻ നികുതി അടക്കുന്ന ഭൂമി കൈവശപ്പെടുത്താൻ നടത്തുന്ന വഖഫ് ബോർഡ് ശ്രമങ്ങൾക്ക് ഭരണ- പ്രതിപക്ഷങ്ങൾ കൂട്ടു നിൽക്കുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. വഖഫ് ഭൂമിയായത് കൊണ്ട് അങ്കണവാടിയുടെ നവീകരണത്തിന് പണം അനുവദിക്കാനാകില്ലെന്ന് കോർപ്പറേഷൻ നിലപാട് അം​ഗീകരിക്കാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി രമേശ് പറഞ്ഞു.  “തണ്ടപ്പേരിലുള്ളത് കോർപ്പറേഷന്റെ പേരാണ്. സർവ്വേ നമ്പറിലും കോർപ്പറേഷന്റെ ഭൂമിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ഭൂമിയിൽ വഖഫ് അവകാശവാദം ഉന്നയിക്കുമ്പോൾ കോർപ്പറേഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു വേണ്ടത്. എന്നാൽ ഭരണ- പ്രതിപക്ഷ അം​ഗങ്ങൾ ഇത് വഖഫിന് സ്വമേധയാ വിട്ടു നൽകാനാണ് ശ്രമിക്കുന്നത്. ബിജെപി ഇതിനെ നിയമപരമായി നേരിടും. വിഷയം വഖഫ് പാർലമെന്ററി കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും”- എം. ടി രമേശ് വ്യക്തമാക്കി.

വഖഫ് ബോർഡിന് ഭൂമി പതിച്ചു കൊടുക്കാനുള്ള ഭരണ- പ്രതിപക്ഷ ശ്രമം ഒരു നാടിന്റെ ആരോഗ്യ-വിദ്യാഭ്യാസ-ബൗദ്ധിക പുരോഗതിയെ പിന്നോട്ടടിക്കുന്നതാണെന്ന വിമർശനം ഉയർന്ന് കഴിഞ്ഞു. വാർഡിലെ പ്രീ സ്കൂൾ വിദ്യാഭ്യാസം, പൊതുജനങ്ങളുടെ ആരോഗ്യം, നവജാതശിശുക്കളുടെ ആരോഗ്യപരിപാലനം, ഗർഭിണികൾക്കും വൃദ്ധർക്കുമുള്ള പരിരക്ഷ, ബോധവൽക്കരണം തുടങ്ങിയവയും പ്രതിസന്ധി നേരിടുകയാണ്.   187 വീടുകളാണ് അങ്കണവാടിയുടെ പരിധിയിലുള്ളത്.  ടീച്ചറും ഹെൽപ്പറും തൊട്ടടുത്ത അങ്കണവാടിയിൽ പോയാണ് ഈ പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്ത് നൽകുന്നത്.

.

 

Tags: AnganwadiWaqf boards
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies