കേരളത്തിൽ കസ്റ്റംസിൽ സ്ഥിര ജോലി നേടാൻ സുവർണാവസരം. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സെൻട്രൽ ടാക്സ് & സെൻട്രൽ എക്സൈസ് വകുപ്പ് ഇപ്പോൾ ക്ലാർക്ക് , കാന്റീൻ അറ്റൻഡർ തസ്തികയിലേക്കാണ് നിയമനം ക്ഷണിച്ചിരിക്കുന്നത്. 14 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് തപാൽ വഴി അപേക്ഷിക്കാം. ഒക്ടോബർ 25 ആണ് അവസാന തീയതി.
അസിസ്റ്റൻ്റ് ഹൽവായ് കുക്ക്, ക്ലർക്ക് എന്നിവയിൽ ഓരോ ഒഴിവും കാൻ്റീന് അറ്റൻഡൻ്റ് തസ്തികയിൽ 12 ഒഴിവുകളുമാണുള്ളത്. പ്രതിമാസം 19,900 – 63,200 രൂപ വരെ ശമ്പളമായി ലഭിക്കും. കൊച്ചി കേന്ദ്രീകരിച്ചാകും നിയമനം. 18-25 വയസിനിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് cenexcisekochi.gov.in സന്ദർശിക്കുക.