തിരുവനന്തപുരം: കഴക്കൂട്ടത്ത് സിവിൽ സർവീസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. കഴക്കൂട്ടത്തെ സിവിൽ സർവീസ് കേന്ദ്രത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് സുഹൃത്തായ യുവാവ് പീഡിപ്പിച്ചത്. തിരുവനന്തപുരം സ്വദേശിയായ ദീപുവാണ് പ്രതി. കഴക്കൂട്ടത്തുള്ള അപാർട്ട്മെന്റിൽ താമസിക്കുന്ന വിദ്യാർത്ഥിനിയെയാണ് യുവാവ് മദ്യം നൽകി പീഡിപ്പിച്ചത്.
പെൺകുട്ടി കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. പെൺകുട്ടിയുടെ ആൺസുഹൃത്തിനെ കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു യുവാവ് അപ്പാർട്ട്മെന്റിലേക്ക് വന്നത്. പെൺകുട്ടിയുടെ ഒരു സുഹൃത്തും മുറിയിൽ ഉണ്ടായിരുന്നു. ഈ കുട്ടി ഉറങ്ങിയ സമയത്തായിരുന്നു അതിക്രമം. പെൺകുട്ടിക്ക് ബലമായി മദ്യം നൽകി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
വിവരം പുറത്തുപറഞ്ഞാൽ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിന് മൊഴി നൽകി. യുവാവ് നിലവിൽ ഒളിവിലാണ്. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. പൊലീസ് പെൺകുട്ടിയുടെ അപ്പാർട്ട്മെന്റിലെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.















