മലപ്പുറം: യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യൂട്യൂബർ പിടിയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശി ആഷിഖ് ആണ് പിടിയിലായത്. മലപ്പുറം കൊളത്തൂരിലാണ് സംഭവം.
യുവതിയുടെ വീടുപണിക്ക് സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇവരെ കാറിൽ കയറ്റി കൊണ്ടുപോവുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പ് സമൂഹ മാദ്ധ്യമങ്ങൾ വഴിയാണ് ആഷിഖുമായി യുവതി സൗഹൃദത്തിലായത്.
വീട് നിർമിക്കാൻ പണം നൽകി സഹായിക്കാമെന്നായിരുന്നു വാഗ്ദാനം. പീഡിപ്പിച്ച ശേഷം പ്രതി കടന്നുകളഞ്ഞു. യുവതിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആഷിഖിനെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.