ആധാർ ഓഫീസിൽ തൊഴിലവസരം. UIDAI സെലക്ഷൻ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുവാഹത്തിയിലെ യുഐഡിഎഐ റീജിയണൽ ഓഫീസിലാകും നിയമനം. ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ഒരു ഒഴിവാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
56 വയസാണ് പ്രായപരിധി. അഞ്ച് വർഷത്തേക്കായിരിക്കും നിയമനം. സർക്കാർ സർവീസിൽ അഞ്ച് വർഷം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അഡ്മിനിസ്ട്രേഷൻ, നിയമ/വിഭവ/മാനവവിഭവശേഷി/സംഭരണം, അക്കൗണ്ടുകൾ/ബജറ്റിംഗ്, വിജിലൻസ്/സംഭരണം, പ്ലാനിംഗ്, പോളിസി/ഇംപ്ലിമെൻ്റേഷൻ, മോണിറ്ററിംഗ് ഇ-ഗവൺമെൻ്റ് മുതലായവയിൽ പരിചയം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. ഡിസംബർ രണ്ട് വരെ അപേക്ഷിക്കാവുന്നതാണ്.
ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ ശമ്പള ലെവൽ-08 പ്രകാരം 47,600 മുതൽ 1,51,100 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വിജ്ഞാപനത്തിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് തപാലായി അപേക്ഷ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് https://uidai.gov.in/en/about-uidai/work-with-uidai.html സന്ദർശിക്കുക.
അപേക്ഷാ ഫോം അയക്കേണ്ട വിലാസം:
ഡയറക്ടർ (എച്ച്ആർ), ബ്ലോക്ക്-വി, ഒന്നാം നില,
ഹൗസ്ഫെഡ് കോംപ്ലക്സ്,
ബെൽറ്റോള-ബസിസ്ത റോഡ്, ദിസ്പൂർ, ഗുവാഹത്തി – 781 006