അടുക്കളയിലും കിടപ്പുമുറിയിലും എന്നുതുടങ്ങി വീടിന്റെ സർവ സ്ഥലങ്ങളിലെയും സാന്നിധ്യമാണ് പാറ്റ. വെറുപ്പ് ഉളവാക്കുന്നതിന് പുറമേ ഇവ പല രോഗങ്ങളും വരുത്തി വയ്‌ക്കുന്നു. ശരിയായ രീതിയിൽ അടുക്കള വൃത്തിയാക്കാത്തതാണ് പാറ്റ ശല്യം വർദ്ധിക്കാൻ കാരണം. ചില വീടുകളിൽ എത്ര വൃത്തിയാക്കിലായാലും രാത്രിയാകുന്നതോടെ പാറ്റ വീണ്ടും ഓടിനടക്കുന്നത് കാണാം. അങ്ങനെയുള്ള സാഹചര്യങ്ങൾ ദാ ഈ വിദ്യകൾ പരീക്ഷിച്ച് നോക്കൂ..
- ഒരു നാരങ്ങ, രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ എന്നിവ ഒരു ലിറ്റർ ചൂടുവെള്ളത്തിൽ കലക്കി സിങ്കിന്റെ ഡ്രെയിനേജിൽ ഒഴിക്കുക.
- ചൂടുവെള്ളത്തിൽ വിനാഗിരി ചേർത്തിളക്കുക. ഈ മിശ്രിതം ഉപയോഗിച്ച് സ്ലാബുകളും അടുപ്പിന്റെ മുകൾഭാഗമൊക്കെ വൃത്തിയാക്കുക.
- പാറ്റയുള്ള ഇടത്ത് പെപ്പർമിൻ്റ് ഓയിലും ലെമൺഗ്രാസ് ഓയിലും തളിക്കുന്നത് നല്ലതാണ്.
- ബേക്കിംഗ് സോഡയും പഞ്ചസാരയും ഒന്നിപ്പിച്ച് തളിക്കുക
- ഗ്രാമ്പൂ, വഴനയില, കറുവപ്പട്ട, വേപ്പില എന്നിവ വയ്‌ക്കുന്നത് നല്ലതാണ്. ഇവയുടെ മണം പാറ്റകളെ അകറ്റും.
- വെള്ളരിക്കയുടെ വാസന പാറ്റകളെ തുരത്തുമെന്നാണ് പറയപ്പെടുന്നത്. അതിനാൽ പാറ്റയുള്ള ഇടങ്ങളിൽ വെള്ളരിക്ക കഷ്ണങ്ങളാക്കി വയ്‌ക്കുന്നത് നല്ലതാണ്.
- കുരുമുളക്, ഉള്ളി, വെളുത്തുള്ളി എന്നിവ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം തള്ളിക്കുന്നതും പാറ്റകളെ അകറ്റും.















