വാഷിംഗ്ടൺ: ഹിസ്ബുള്ളയ്‌ക്കെതിരെ യുദ്ധം കടുപ്പിച്ചതിന് പിന്നാലെ ഇസ്രേയേൽ സേനയക്ക് യുഎസിന്റെ സഹായം. താഡ് (THAAD) എന്ന മിസൈൽ പ്രതിരോധ സംവിധാനവും 100 സൈനികരേയും യുഎസ് ഇസ്രായേലിലേക്ക് അയച്ചു നൽകുമെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎസ് മിസൈൽ ഡിഫൻസ് ഏജൻസിക്ക് വേണ്ടി ലോക്ഹീഡ് മാർട്ടിൻ നിർമ്മിച്ച അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമാണ് THAAD( ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ്). ഹ്രസ്വവും ഇടത്തരവുമായ ബാലിസ്റ്റിക് മിസൈലുകളെ നിർവീര്യമാക്കാൻ ഇതിന് സവിശേഷ കഴിവുണ്ട്. ഒരു THAAD പ്രവർത്തിപ്പിക്കാൻ 95 സൈനികർ ആവശ്യമാണ്.
നിലവിൽ അയേൺ ഡോം എന്ന പ്രതിരോധ സംവിധാനമാണ് മിസൈലുകൾക്കെതിരെ ഇസ്രായേൽ ഉപയോഗിക്കുന്നത്. പ്രസിഡൻ്റ് ജോ ബൈഡന്റെ നിർദ്ദേശപ്രകാരം യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ താഡ് വിന്യസിക്കാൻ അനുമതി നൽകിയത്.