ആർഎസ്എസ് പ്രചാരകർ ഞങ്ങൾ വൈദികരെപ്പോലെയാണ്; വിവാഹം പോലും വേണ്ടെന്ന് വച്ച് നല്ല സമൂഹത്തെ വാർത്തെടുക്കാൻ പുറപ്പെട്ടവർ; ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർഎസ്എസ് പ്രചാരകർ ഞങ്ങൾ വൈദികരെപ്പോലെയാണ്; വിവാഹം പോലും വേണ്ടെന്ന് വച്ച് നല്ല സമൂഹത്തെ വാർത്തെടുക്കാൻ പുറപ്പെട്ടവർ; ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 10:05 pm IST
FacebookTwitterWhatsAppTelegram

കാട്ടാക്കട: ആർഎസ്എസ് പ്രചാരകരെക്കുറിച്ച് കൂടുതൽ മനസിലാക്കിയപ്പോൾ തോന്നിയത് അവരും ഞങ്ങളെപ്പോലുളള വൈദികരാണെന്നാണ്. കളളിക്കാട് മായം സെന്റ് മേരീസ് കത്തോലിക്കാ ചർച്ച് വികാരി ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖത്തിന്റേതാണ് ഈ വാക്കുകൾ. ആർഎസ്എസ് കാട്ടാക്കട ഖണ്ഡിന്റെ നേതൃത്വത്തിൽ നടന്ന വിജയദശമി മഹോത്സവത്തിൽ അദ്ധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വീടും കുടുംബവും വിട്ട് ഒരു ട്രങ്ക് പെട്ടിയിൽ ഒതുങ്ങുന്ന സാധനങ്ങളുമായി നല്ല സമൂഹത്തെ വാർത്തെടുക്കാൻ പുറപ്പെടുന്നവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു. വീടും നാടുമൊക്കെ ഉപേക്ഷിച്ച് അധികാരികൾ നിർദ്ദേശിക്കുന്ന സ്ഥലത്ത് പോയി അഭ്യസനരീതികളും കളരിയും യോഗയുമൊക്കെ പഠിപ്പിച്ച് ദൈവത്തിലേക്ക് അല്ലെങ്കിൽ ആ ആദർശങ്ങളിലേക്ക് മനുഷ്യനെ വളർത്തിക്കൊണ്ടുവരാനായി ശ്രമിക്കുന്നവരാണ് ആർഎസ്എസ് പ്രചാരകർ.

ആത്മസമർപ്പണത്തോടുളള ആദർശമാണ് നമ്മളെ ദൈവിക ശക്തിയിലേക്ക് നയിക്കുന്നത്. ആ ആദർശത്തിന്റെ പശ്ചാത്തലത്തിലാണ് ട്രങ്കു പെട്ടിയിൽ ഒതുങ്ങുന്ന സാധനങ്ങളുമായി വീട്ടിൽ നിന്ന് വിവാഹം പോലും വേണ്ടെന്ന് വച്ച് പ്രചാരകരായി ഇറങ്ങുന്നത്. അവർ തുടങ്ങിവെച്ച സംഘങ്ങളാണ് ഇന്ന് വളർന്നു പന്തലിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഞങ്ങളെപ്പോലുളള വൈദികർക്ക് ഒപ്പമാണ് ആ പ്രചാരകരെന്നാണ് ഞാൻ വിചാരിക്കുന്നത്. മൂന്നോ നാലോ വർഷം കൂടുമ്പോൾ വൈദികർ ഓരോ സ്ഥലങ്ങളിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകും. അതുപോലെ പ്രചാരകരും ഓരോ സ്ഥലത്തും അവരുടെ ദൗത്യം തീർന്നാൽ യാത്ര ചെയ്തുകൊണ്ടിരിക്കും അദ്ദേഹം പറഞ്ഞു.

ഞാൻ കുട്ടനാട്ടുകാരനാണ്. നെടുമുടിയാണ് സ്ഥലം. ഞാൻ സ്‌കൂളിൽ പഠിക്കുമ്പോഴും അമ്പലപ്പുഴ, തകഴി, നെടുമുടി, മങ്കൊമ്പ് പ്രദേശങ്ങളിലൊക്കെ ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ കാണാമായിരുന്നു. വിജയദശമി ഉത്സവത്തിന് ക്ഷണിക്കാൻ വന്നവരോട് ശാഖയുടെ പ്രവർത്തനത്തെക്കുറിച്ച് ചോദിച്ചു. എല്ലാ ദിവസവും പ്രാർത്ഥനയും വ്യായാമവും ഒക്കെയായി ഒരു മണിക്കൂർ സമയം അവർ ചെലവഴിക്കുന്നു. അങ്ങനെയുളള നല്ല ശീലങ്ങളിലൂടെ സത്യത്തിലേക്ക് നയിക്കപ്പെടുന്നവരായി വ്യക്തികളെ മാറ്റണമെന്ന ലക്ഷ്യമാണ് സംഘത്തിനുളളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുഴനാട് അയോദ്ധ്യാനഗറിൽ നടന്ന പരിപാടിയിൽ വിഭാഗ് സഹകാര്യവാഹ് എസ് അനീഷ് കുമാർ ബൗദ്ധിക് നൽകി. നേരത്തെ കള്ളിക്കാട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പഥസഞ്ചലനത്തിൽ നിരവധി സ്വയം സേവകർ പങ്കെടുത്തു. ആദർശ് എംഎസ് സ്വാഗതം പറഞ്ഞു. ഖണ്ഡ് സംഘചാലക് കെ കുട്ടപ്പൻ ഉൾപ്പെടെ പരിപാടിയിൽ സന്നിഹിതരായി.

Tags: കാട്ടാക്കടഫാ. മാത്യൂസ് മൂന്നാറ്റിൻമുഖംആർഎസ്എസ് പ്രചാരകർവൈദികർവിജയദശമി മഹോത്സവം
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies