നവീൻ ബാബുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ പ്രതിഷേധം; തെളിവുനശിപ്പിക്കാൻ സാദ്ധ്യതയെന്ന് പ്രതിഷേധക്കാർ; ജില്ലാ പഞ്ചായത്തിലേക്ക് തളളിക്കയറി യുവമോർച്ച
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവീൻ ബാബുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ പ്രതിഷേധം; തെളിവുനശിപ്പിക്കാൻ സാദ്ധ്യതയെന്ന് പ്രതിഷേധക്കാർ; ജില്ലാ പഞ്ചായത്തിലേക്ക് തളളിക്കയറി യുവമോർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 12:06 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ പ്രതിഷേധം. സർക്കാർ ജീവനക്കാരും ബിജെപി, യുവമോർച്ച പ്രവർത്തകരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

മൃതദേഹം മാറ്റുന്നതിനിടെ തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന് സ്ഥലത്തെത്തിയവർ ചൂണ്ടിക്കാട്ടി. പൊലീസ് മാത്രമായി ഇത് ചെയ്യാൻ അനുവദിക്കില്ലെന്നും ഇവർ പറഞ്ഞു. തുടർന്ന് ഇവരുടെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തിയാണ് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റിയത്.

ആത്മഹത്യാക്കുറിപ്പോ മറ്റ് തെളിവുകളോ ഉണ്ടെങ്കിൽ രാഷ്‌ട്രീയ സ്വാധീനം കൊണ്ട് പൊലീസ് അത് മാറ്റാൻ സാദ്ധ്യതയുണ്ടെന്ന ആശങ്ക സ്ഥലത്തുണ്ടായിരുന്ന ബിജെപി, കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. ബിജെപി ജില്ലാ അദ്ധ്യക്ഷൻ ഹരിദാസ്, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ പിന്നീട് പ്രതിഷേധ പ്രകടനം നടത്തി. പിപി ദിവ്യയുടെ രാജി ആവശ്യപ്പെട്ടുളള മുദ്രാവാക്യം ഉൾപ്പെടെ പ്രകടനത്തിൽ ഉയർന്നു.

എഡിഎമ്മിന്റെ മരണത്തിനു കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ ജില്ലാ പഞ്ചായത്തിലേക്ക് തള്ളിക്കയറി. പ്രവർത്തകരെ പിന്നീട് പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇന്നലെ പത്തനംതിട്ടയിലേക്ക് സ്ഥലംമാറിപ്പോകുകയായിരുന്ന എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിക്കുകയായിരുന്നു.

പെട്രോൾ പമ്പിന് എൻഒസി വൈകിപ്പിച്ചുവെന്നും പിന്നീട് ശരിയാക്കിയത് എങ്ങനെയാണെന്ന അറിയാമെന്നും ആയിരുന്നു പിപി ദിവ്യയുടെ വാക്കുകൾ. നവീൻ ബാബു അഴിമതിക്കാരനാണെന്ന് സ്ഥാപിക്കുന്നതായിരുന്നു വാക്കുകൾ. ജില്ലാ കളക്ടർ ഉൾപ്പെടെയുളള ഉദ്യോഗസ്ഥർ ഇരിക്കുമ്പോഴായിരുന്നു പിപി ദിവ്യയുടെ വാക്കുകൾ. ഇതിന്റെ മനോവേദനയിലാണ് രാത്രിയോടെ നവീൻ ബാബു ജീവനൊടുക്കിയത്.

Tags: കണ്ണൂർയുവമോർച്ചപിപി ദിവ്യഎഡിഎം നവീൻ ബാബുബിജെപി ജില്ലാ അദ്ധ്യക്ഷൻ ഹരിദാസ്എപി അബ്ദുള്ളക്കുട്ടി
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies