ഒപ്റ്റിക്കൽ ഇല്യൂഷനുകൾക്ക് എന്നും പ്രിയമേറെയാണ്. ചിന്തിപ്പിക്കാനും നിരീക്ഷിക്കാനുമുള്ള മനുഷ്യന്റെ കഴിവിനെ പരിപോഷിപ്പിക്കുന്നവയാണ് ഓരോ ഒപ്റ്റിക്കൽ ഇല്യൂഷനുകളും. അത്തരത്തിലൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ ഇതാ..
കാണുമ്പോൾ ലളിതമെന്ന് തോന്നിയാലും സംഭവം അങ്ങനെയല്ല, ചിത്രത്തിൽ മറഞ്ഞിരിക്കുന്ന മുയലിനെ കണ്ടെത്തുകയാണ് ടാസ്ക്. കഴുകന്റെ കണ്ണുകൾ ഉള്ളവർക്ക് ചിലപ്പോൾ കണ്ടെത്താൻ കഴിഞ്ഞെന്ന് വരും. എന്നാൽ ഭൂരിഭാഗം പേരും പരാജയപ്പെടാറാണ് പതിവ്. നിങ്ങളും ട്രൈ ചെയ്ത് നിരീക്ഷണ പാടവം അളക്കൂ..
പല നിറത്തിലുള്ള പൂച്ചകളാണ് ചിത്രത്തിലുള്ളത്. ഇവയ്‌ക്കിടയിലാണ് നമ്മുടെ മുയൽ ഒളിച്ചിരിക്കുന്നത്. ആറ് സെക്കൻഡ് സമയമാണ് മുയലിനെ കണ്ടെത്താനുള്ളത്.
ചിലർക്ക് മുയലിനെ കണ്ടെത്താൻ സാധിച്ചിരിക്കും. അവരുടെ കണ്ണുകളുടെ മികവ് തെളിച്ചിരിക്കുന്നു, അഭിനന്ദനങ്ങൾ. എന്നാൽ മറ്റ് ചിലർ സമയം കഴിഞ്ഞും തിരക്കുകയായിരിക്കും. അവർക്കായി ഉത്തരമിതാ..