മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾ കലാമിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തെ എല്ലാ പൗരന്മാർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എപിജെ അബ്ദുൾ കലാമിന്റെ 93-ാം ജന്മദിനമാണിന്ന്.
അദ്ദേഹത്തിന്റെ ദർശനങ്ങളും ചിന്തകളും വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഇന്ത്യയെ പ്രാപ്തമാക്കുന്നതിൽ ഏറെ സംഭാവന ചെയ്യുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോയും അദ്ദേഹം എക്സിൽ കുറിച്ചിട്ടുണ്ട്.
ലാളിത്യവും ആർജവവും അദ്ദേഹത്തിന്റെ മുഖമുദ്രയാണ്. ലോകത്ത് അവസരങ്ങൾ തേടുന്നവരും വെല്ലുവിളികൾ തേടുന്നവരുമുണ്ട്. രണ്ടാമത്തെ കൂട്ടത്തിലായിരുന്നു അബ്ദുൾ കലാം എന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തെ അർത്ഥപൂർണമാക്കിയതും ആ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി എക്സിൽ പങ്കിട്ട വീഡിയോയിലൂടെ പറഞ്ഞു.
सुप्रसिद्ध वैज्ञानिक और पूर्व राष्ट्रपति डॉ. एपीजे अब्दुल कलाम जी को उनकी जयंती पर आदरपूर्ण श्रद्धांजलि। उनका विजन और चिंतन विकसित भारत के संकल्प की सिद्धि में देश के बहुत काम आने वाला है। pic.twitter.com/g36gwh94Y9
— Narendra Modi (@narendramodi) October 15, 2024
രാഷ്‌ട്രപതി സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ ഒരാൾ “രാഷ്‌ട്രരത്നം” ആകുന്നത് അപൂർവമാണ്. അദ്ദേഹത്തിന്റെ അതുല്യമായ നേട്ടങ്ങളെ കുറിച്ച് പറയവേ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. തന്നെ ഒരു അദ്ധ്യാപകനായി അറിയപ്പെടനാണ് ആഗ്രഹമെന്ന് കലാം പറഞ്ഞതും പ്രധാനമന്ത്രി ഓർമ്മിച്ചു. അദ്ധ്യാപകരോടുള്ള ആദരവിനപ്പുറത്തേക്ക് പ്രതിബദ്ധതകളും അദ്ദേഹം ഉയർത്തിക്കാട്ടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയ്‌ക്ക് അദ്ദേഹം നൽകിയ സംഭവാനകളെ ആദരിക്കുന്നതിനായി ഇന്നേ ദിനം ലോക വിദ്യാർത്ഥി ദിനമായാണ് ആചരിക്കുന്നത്. 2010-ൽ ഐക്യരാഷ്‌ട്രസഭയാണ് ഒക്ടോബർ 15 വിദ്യാർത്ഥി ദിനമായി പ്രഖ്യാപിച്ചതെങ്കിലും ഇന്ത്യയ്‌ക്ക് പുറത്ത് ഇത് ആഘോഷിക്കപ്പെടുന്നില്ല.