66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഉൾക്ക ഭൂമിയിൽ പതിച്ചതാണ് ദിനോസറുകളുടെ പതനത്തിന് തന്നെ കാരണമായത്. ഇത്തരമൊരു സംഭവം ഇനിയും ഉണ്ടാകാനുള്ള സാധ്യത ഇനിയും തള്ളിക്കളയാനാകില്ല. ഈ പശ്ചാത്തലത്തിൽ ഛിന്നഗ്രഹങ്ങളെ തടയാൻ പദ്ധതികൾ മെനയുകയാണ് നാസ.
ഭൂമിയുടെ ഭ്രമണപഥത്തിനടുത്തുകൂടി കടന്നുപോകുന്ന ഛിന്നഗ്രഹങ്ങളെ (Near-Earth Object ,NEO) പ്രതിരോധിക്കാൻ പദ്ധതിയിടുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസി. ഭൂമി ലക്ഷ്യം വച്ചെത്തുന്ന ഛിന്നഗ്രഹങ്ങളെ തടയാനായി 1,000 ബഹിരാകാശ പേടകത്തിന്റെയോ അല്ലെങ്കിൽ ആണാവയുധത്തിന്റെ സഹായത്തോടെ സ്‌പേസ് ആർമിയെ അയക്കാനാണ് പദ്ധതിയിടുന്നത്. ഛിന്നഗ്രഹങ്ങളെ തകർത്ത് ഭൂമിക്ക് സുരക്ഷ ഉറപ്പാക്കുകയാകും സംവിധാനത്തിന്റെ ലക്ഷ്യം.
ആണവ ഉപകരണങ്ങളുടെ സഹായത്തോടെ ചിന്നഗ്രഹത്തെ തകർക്കുകയാണ് ലക്ഷ്യം. ഇതുവരെ അത്തരത്തിലൊരു ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യം വച്ച് വരുന്നില്ലെങ്കിലും വരാനുള്ള സാധ്യത നാസ തള്ളിക്കളയുന്നില്ല. അറിവുള്ളതും ഇല്ലാത്തതുമായി നിരവധി ഛിന്നഗ്രഹങ്ങൾ ഭൂമിയെ ലക്ഷ്യം വച്ച് കുതിച്ചെത്തിയേക്കാം. പദ്ധതി സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.
ചൊവ്വ ഗ്രഹത്തിൽ സ്ഥിതി ചെയ്യുന്ന സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതമായ ഒളിംപസ് മോൻസിൽ ഉത്ഭവിച്ച ചില പാറകളുടെ അംശങ്ങൾ ഭൂമിയിൽ കണ്ടെത്തിയെന്ന പഠനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു.














