റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ഫ്രാൻസിന്റെ സൂപ്പർതാരം കിലിയൻ എംബാപ്പെയ്‌ക്കെതിരെ പീഡനാരോപണം. സ്റ്റോക്ഹോം ഹോട്ടലിലാണ് സംഭവം നടന്നതെന്നാണ് സ്വീഡിഷ് മാദ്ധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ സ്വീഡിഷ് പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ച്, റിപ്പോര്‍ട്ട് പൊലീസിന് സമര്‍പ്പിച്ചു. ഒക്ടോബര്‍ 10ന് ഒരു ഹോട്ടലിലാണ് സംഭവമെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നുമാണ് പൊലീസ് നിലപാട്.
താരം രണ്ട് ദിവസം സ്റ്റോക്ഹോമിൽ സന്ദർശനം നടത്തിയിരുന്നു. അതേസമയം ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്നും നിരുത്തരവാദപരമെന്നും അദ്ദേഹത്തിന്റെ പ്രതിനിധി പറഞ്ഞു. എംബാപ്പെയുടെ പ്രതിഛായക്ക് മങ്ങലേൽക്കുന്ന ഒരു പ്രചരണവും വച്ചുപൊറുപ്പിക്കില്ലെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.
ഫുട്ബോളർ എക്സിൽ ഫെയ്‌ക്ക് ന്യൂസെന്ന് പോസ്റ്റ് ചെയ്തിരുന്നു. സുഹൃത്തുക്കൾക്കൊപ്പമാണ് താരം സ്വീഡനിലേക്ക് സ്വകാര്യ സന്ദർശനം നടത്തിയത്. നേഷൻസ് ലീഗിൽ കളിക്കാതെയായിരുന്നു താരത്തിന്റെ യാത്ര. എംബാപ്പെ സംഭവം നടന്നുവെന്ന് പറയുന്ന രാത്രി ചെസ് ജോളി റെസ്റ്റോറന്റ് സന്ദര്‍ശിച്ചിരുന്നു. നൈറ്റ്ക്ലബിലേക്ക് പോകുന്നതിന് മുമ്പായിരുന്നു സന്ദർശനം. ശേഷം താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങി. തുടര്‍ന്ന് എംബാപ്പെയും കുട്ടൂകാരം വെള്ളിയാഴ്ച സ്വീഡൻ വിട്ടു.