വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ പാകിസ്താനിൽ സ്വീകരിച്ച് ആനയിച്ചത് ലഷ്കർ ഇ ത്വായ്ബ ഭീകരൻ മുസാമ്മിൽ ഇഖ്ബാൽ ഹാഷ്മിയും ഒരു കൂട്ടം ഭീകരരും. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡയയിലൂടെ പുറത്തുവന്നു. കൊടും ഭീകരൻ മുഹമ്മദ് ഹാരിസ് ദറും ഇവർക്കൊപ്പമുണ്ടായിരുന്നു. ലാഹോറിലായിരുന്നു സ്വീകരണം. സെപ്റ്റംബർ 30-നാണ് ഒരു മാസത്തെ സന്ദർശനത്തിന് സാക്കിർ നായിക്കും മകനും പാകിസ്താനിലെത്തിയത്.
മത വൈര്യവും വർഗീതയും ഭീകരവാദവും പടർത്തുന്ന പ്രഭാഷകന്‍ സർക്കാരും ഔദ്യോഗികമായി സ്വീകരണം ഒരുക്കിയിരുന്നു. 2016-ൽ ബംഗ്ലാദേശിലെ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ ഇയാൾ ഇന്ത്യ വിടുകയായിരുന്നു. ഇപ്പോൾ മലേഷ്യയിലാണ് താമസിക്കുന്നതെന്നാണ് സൂചന. പാകിസ്താനിലെത്തിയ സാക്കിർ നായിക് പ്രധാന മന്ത്രി ഷെഹ്ബാസ് ഷരീഫിനെയടക്കം സന്ദർശിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഇന്ത്യൻ അന്വേഷണ ഏജൻസികൾ സാക്കിർ നായിക്കിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യ തെരയുന്ന പിടികിട്ടാ പുള്ളിക്ക് പാകിസ്താനിൽ ഉഷ്മള സ്വീകരണം ലഭിച്ചത് നിരാശാജനകവും അപലപനീയവുമാണെന്നും എന്നാൽ അതിൽ അത്ഭുതപ്പെടാനില്ലെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
#BREAKING: US/UN designated Terror Group Lashkar-e-Tayyiba Commander Muzammil Iqbal Hashmi and Harris Dhar welcome Fugitive Hate Preacher Zakir Naik in Lahore, Pakistan. Birds of same Islamist feather huddle together. pic.twitter.com/soYTXcXIVZ
— Aditya Raj Kaul (@AdityaRajKaul) October 18, 2024