യഹിയ സിൻവറിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി ഹമാസ്; മുഹമ്മദ് സിൻവർ ഉൾപ്പെടെ നാലോളം പേരുകൾ പരിഗണനയിൽ
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

യഹിയ സിൻവറിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി ഹമാസ്; മുഹമ്മദ് സിൻവർ ഉൾപ്പെടെ നാലോളം പേരുകൾ പരിഗണനയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 06:41 am IST
FacebookTwitterWhatsAppTelegram

ടെൽഅവീവ്: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട യഹിയ സിൻവറിന് പകരമായി പുതിയ നേതാവിനെ തിരഞ്ഞ് ഹമാസ്. യഹിയ സിൻവറിന്റെ സഹോദരൻ മുഹമ്മദ് സിൻവർ ഈ സ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. മൂന്ന് മാസത്തിനിടെ രണ്ട് ഉന്നത നേതാക്കളെയാണ് ഹമാസിന് നഷ്ടമായത്. ഹമാസിന്റെ മുൻ മേധാവി ഇസ്മായിൽ ഹനിയ ഇക്കഴിഞ്ഞ ജൂലൈയിൽ ഇറാനിൽ വച്ചാണ് കൊല്ലപ്പെടുന്നത്. പിന്നാലെയാണ് യഹിയ സിൻവർ സ്ഥാനം ഏറ്റെടുക്കുന്നത്.

49കാരനായ മുഹമ്മദ് സിൻവർ ഹമാസിന്റെ മുഖ്യ കമാൻഡർമാരിൽ ഒരാളാണ്. ഇസ്രായേലിനെതിരെ ഹമാസിന്റെ യുദ്ധം നയിക്കുക എന്നതിന് പുറമെ ഇറാന്റേയും, ഖത്തറിന്റേയും കൂടി താത്പര്യങ്ങൾ പരിഗണിക്കുന്ന വ്യക്തിയെ ആകും നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മുഹമ്മദ് സിൻവറിന് പുറമെ ഹമാസിന്റെ രാഷ്‌ട്രീയവിഭാഗം തലവൻ ഖാലിദ് മിശ്അൽ, യഹിയ സിൻവറിന്റെ സഹായി ഖലീൽ അൽ ഹയ്യ, മൂസ അബു മൻസുഖ്, മുഹമ്മദ് അൽ സഹർ എന്നിവരുടെ പേരുകളും ഉയർന്ന് വരുന്നുണ്ട്.

ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗമായി ഖത്തർ കേന്ദ്രീകരിച്ചാണ് ഖലീൽ അൽ ഹയ്യയുടെ പ്രവർത്തനങ്ങൾ. ദോഹ കേന്ദ്രീകരിച്ച് നടക്കുന്ന വെടിനിർത്തൽ ചർച്ചകൾക്ക് ഖലീൽ ആണ് നേതൃത്വം കൊടുത്തിരുന്നത്. ഭീകരസംഘടനയായിരുന്ന മുസ്ലീം ബ്രദർഹുഡിന്റെ സ്ഥാപകനേതാക്കളിലൊരാളായ മൂസ അബു മുൻസുഖ് ഹമാസിന്റെ നേതൃസ്ഥാനത്ത് എത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയുമായി ബന്ധപ്പെട്ടാണ് ഇയാളുടെ പ്രവർത്തനം. ഉന്നത തീരുമാനമെടുക്കാൻ അധികാരമുള്ള ഷൂറ കൗൺസിലാകും പുതിയ തലവന്റെ പേര് തീരുമാനിക്കുന്നത്. അതേസമയം ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങുന്നത് വരെ യുദ്ധം അവസാനിപ്പിക്കില്ലെന്നും, ബന്ദികളായവരെ വിട്ടു നൽകില്ലെന്നും ഖലീൽ അൽ ഹയ്യ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

 

 

 

 

 

Tags: israelHamasFEATURED2Yahya Sinwar's Replacementleadership
ShareTweetSendShare

More News from this section

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

സമാധാന ചർച്ചകൾ പരാജയപ്പെട്ടു; പാകിസ്ഥാൻ ഉത്തരവാദിത്തമില്ലാതെ പെരുമാറി, രൂക്ഷ വിമർശനവുമായി അഫ്​ഗാനിസ്ഥാൻ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

Latest News

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies