കാമുകന്റെ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയ സീരിയൽ നടി അറസ്റ്റിലായി. ക്രൈം പട്രോൾ എന്ന സീരിയലിലെ നടി ഷബ്രീൻ ആണ് പിടിയിലായത്. മുംബൈയിലെ പാൽഘർ ജില്ലയിലാണ് സംഭവം. ബ്രിജേഷ് സിംഗ് എന്ന യുവാവുമായി ഇവർ ദീർഘകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ ബന്ധത്തിന് യുവാവിന്റെ കുടുംബത്തിൽ നിന്നുള്ള എതിർപ്പുണ്ടായിരുന്നു. ഇയാളോടുള്ള അടങ്ങാത്ത പ്രണയമാണ് യുവതിയെ കൊണ്ട് കടുംകൈ ചെയ്യിച്ചത്.
വ്യത്യസ്ത മതങ്ങളിൽ നിന്നുള്ളവരായിരുന്നതിനാൽ യുവാവിന്റെ കുടുംബം ഇവരുടെ വിവാഹവും എതിർത്തിരുന്നു. ഇത് മറികടക്കാൻ പല കാര്യങ്ങളും ചെയ്തെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെയാണ് തട്ടിക്കാെണ്ടുപോകലിന് തീരുമാനിച്ചത്. ചെയ്യുന്നതിനെക്കുറിച്ച് ഇവർ ബോധമുണ്ടായിരുന്നില്ലെന്ന് മുതിർന്ന് പാെലീസ് ഉദ്യോഗസ്ഥൻ ജയരാജ് റാണവാനെ പറഞഅഞു. യുവാവിന് തട്ടിക്കാെണ്ട് പോകലിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.രാവിലെ 11 മണിക്ക് ചൈൽഡ് സ്കൂളിലെത്തി മെഡിക്കൽ പരിശോധനയ്‌ക്ക് എന്ന് പറഞ്ഞാണ് കുഞ്ഞിനെ ഒപ്പംകൂട്ടിയത്. ഇവരെ നേരത്തെ അറിയാമായിരുന്ന കുഞ്ഞ് എതിർപ്പൊന്നും കാണിച്ചതുമില്ല.

ഉച്ചകഴിഞ്ഞിട്ടും കുട്ടി വീട്ടിൽ വരാതിരുന്നതോടെയാണ് വീട്ടുകാർ സ്കൂളിനെ ബന്ധപ്പെടുന്നത്. പിന്നീട് കുഞ്ഞിനെ ഷബ്രീൻ കൊണ്ടുപോയെന്ന് വ്യക്തമായി. പൊലീസിനെ സമീപിച്ചതോടെ അവർ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ കുഞ്ഞുമായി ഓട്ടോറിക്ഷയിൽ പോകുന്നത് കണ്ടെത്തിയത്. മറ്റൊരു യുവതിയും ഇവർക്കൊപ്പമുണ്ടായിരുന്നു. ഓട്ടോഡ്രൈവറെ ചോദ്യം ചെയ്തതോടെ ഇവരെ ഇറക്കിവിട്ടത് എവിടെയെന്ന് വ്യക്തമായി. നടിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തിൽ കുട്ടിയെ ബാന്ദ്രയിലെ ഫ്ളാറ്റിൽ നിന്ന് കണ്ടെത്തി. ഇവരെ കസ്റ്റഡിൽഎടുക്കുകയും ചെയ്തു.















