ദുരന്തമുഖത്ത് കള്ളം പറയാതിരിക്കാനുള്ള സാമാന്യമര്യാദ പിണറായി കാണിക്കണം; തെരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ പ്രചരണങ്ങളുമായി പ്രതിപക്ഷം എത്തി: വി മുരളീധരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദുരന്തമുഖത്ത് കള്ളം പറയാതിരിക്കാനുള്ള സാമാന്യമര്യാദ പിണറായി കാണിക്കണം; തെരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ പ്രചരണങ്ങളുമായി പ്രതിപക്ഷം എത്തി: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 02:38 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലം അടുത്തതോടെ വ്യാജ പ്രചരണങ്ങളുമായി കോൺ​ഗ്രസും സിപിഎമ്മും രം​ഗത്തെത്തിയെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര സർക്കാരിനെയും അവഹേളിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളാണ് പ്രതിപക്ഷങ്ങൾ നടത്തുന്നതെന്നും അതിന് ചില മാദ്ധ്യമങ്ങൾ കൂട്ടുനിൽക്കുന്നുണ്ടെന്നും വി മുരളീധരൻ പറഞ്ഞു. വിഎം ടോക്സ് എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വയനാട് ദുരന്തത്തെ കുറിച്ചാണ് കോൺ​ഗ്രസും സിപിഎമ്മും ഇപ്പോൾ വ്യാജ പ്രചരണങ്ങൾ നടത്തുന്നത്. ​കേന്ദ്ര സർക്കാർ യാതൊരു സഹായങ്ങളും ചെയ്തിട്ടില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. സംസ്ഥാന- ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ വലിയൊരു ഭാ​ഗവും നൽകുന്നത് കേന്ദ്ര സർക്കാരാണ്. അതുകൊണ്ട് തന്നെ, വയനാട് ​ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ എസ്ഡിആർഎഫിന് കേന്ദ്ര സർക്കാർ നൽകുന്ന വിഹിതമായ 145 കോടി രൂപ നൽകിയിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ ചേർന്ന് നാശനഷ്ടങ്ങൾ എന്താക്കെയുണ്ടായി എന്ന കാര്യത്തിൽ കണക്കെടുപ്പ് നടത്തി, ആ റിപ്പോർട്ട് കേന്ദ്രത്തിന് നൽകണം. എൻഡിആർഎഫിൽ നിന്ന് ലഭിക്കാൻ പോകുന്ന പണം ഉപയോ​​ഗിച്ച് എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്ന് സർക്കാർ കേന്ദ്രത്തെ അറിയിക്കണം.

എന്നാൽ, ദുരന്തം കഴിഞ്ഞ് നാല് മാസം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമസഭയിൽ വാചക കസർത്ത് നടത്തിയിട്ട് കാര്യമില്ല. സംസ്ഥാന സർക്കാർ നൽകേണ്ട കണക്ക് ഇതുവരെ നൽകിയിട്ടില്ലെന്ന് കേന്ദ്രം കോടതിയെ കൃത്യമായി അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിന് നൽകേണ്ട റിപ്പോർട്ട് നൽകാതെ, ഞങ്ങൾക്ക് സഹായം കിട്ടിയില്ലെന്ന് പറഞ്ഞ് നടക്കുന്നതിന് ഒരു അർത്ഥവുമില്ല. ദുരന്തമുഖത്ത് കള്ളം പറയാതിരിക്കാനുള്ള സാമാന്യമര്യാദ പിണറായി വിജയൻ കാണിക്കണം”.

ദുരന്തം ഉണ്ടായതിന് പിന്നാലെ പ്രധാനമന്ത്രി നേരിട്ടെത്തി സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചു. ദുരന്തത്തിനിരയായവരെ ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ പോലും ചോദ്യം ചെയ്യുന്ന രീതിയിലാണ് പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു.

Tags: CongressCPMv.muraleedharan
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies