തുടർക്കഥയായി ബോംബ് ഭീഷണി; ഇന്ന് വ്യാജ സന്ദേശം എത്തിയത് 50-ഓളം വിമാനങ്ങളെ ലക്ഷ്യമിട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തുടർക്കഥയായി ബോംബ് ഭീഷണി; ഇന്ന് വ്യാജ സന്ദേശം എത്തിയത് 50-ഓളം വിമാനങ്ങളെ ലക്ഷ്യമിട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 08:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ വിമാനസർവ്വീസുകളെ ലക്ഷ്യമിട്ടുളള വ്യാജ ബോംബ് ഭീഷണികൾക്ക് ഇന്നും ശമനമില്ല. ഇൻഡിഗോ, വിസ്താര ഉൾപ്പെടെ 50-ഓളം വിമാനങ്ങൾക്ക് നേരെയാണ് ഇന്ന് ബോംബ് ഭീഷണിയുണ്ടായത്. ഭീഷണി സന്ദേശം എത്തിയതോടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയും അടിയന്തരമായി ലാൻഡ് ചെയ്യുകയും ചെയ്തു. എല്ലാ സന്ദേശങ്ങളും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

ബെംഗളൂരുവിൽ നിന്ന് ജിദ്ദയിലേക്ക് പോകുന്ന ഇൻഡി​ഗോ വിമാനം ദോഹയിലേക്കും, കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പോകുന്ന വിമാനം റിയാദിലേക്കും, ഡൽഹി-ജിദ്ദ വിമാനം മദീനയിലേക്കും തിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം 30 വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു. എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെയും 13 വിമാനങ്ങൾക്കും ആകാശ എയറിന്റെ 12 വിമാനങ്ങൾക്കും വിസ്താരയുടെ 11 വിമാനങ്ങൾക്കും നേരെയാണ് ഭീഷണി സന്ദേശം എത്തിയത്. വിവിധ എക്സ് അക്കൗണ്ടുകളിലൂടെയാണ് ഭീഷണി സന്ദേശങ്ങൾ എത്തുന്നത്. സന്ദേശം അയച്ചവരെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോ​ഗമിക്കുകയാണ്.

നൂറിലധികം വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയർന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഇന്നലെ വ്യക്തമാക്കിയിരുന്നു. സുരക്ഷയ്‌ക്കാണ് ഏറ്റവുമധികം പ്രധാന്യം നൽകുന്നതെന്നും വ്യാജ ബോംബ് ഭീഷണി ഉയർത്തുന്നവരെ നോ-ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ഒക്ടോബർ 14 മുതലാണ് ഇന്ത്യൻ വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണികൾ ഉണ്ടാകാൻ തുടങ്ങിയത്. ദിവസങ്ങൾ പിന്നിടും തോറും വ്യാജ സന്ദേശങ്ങളുടെ എണ്ണവും കൂടിയിരുന്നു. തുടർന്ന് വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു.

Tags: Bomb hoaxindian airlines50 flights
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies