"പാലക്കാട് ഞങ്ങൾ ചേലക്കര നിങ്ങൾ..! ; ഇതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള ഡീൽ: കുറ്റസമ്മതം നടത്തിയതിന് എ കെ ബാലന് നന്ദി": പരിഹസിച്ച് കെ സുരേന്ദ്രൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പാലക്കാട് ഞങ്ങൾ ചേലക്കര നിങ്ങൾ..! ; ഇതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള ഡീൽ: കുറ്റസമ്മതം നടത്തിയതിന് എ കെ ബാലന് നന്ദി”: പരിഹസിച്ച് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 12:59 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ‌ഡിഎഫിന്റെ വോട്ട് യുഡിഎഫിന് മറിഞ്ഞെന്ന സിപിഎം നേതാവ് എ കെ ബാലന്റെ വെളിപ്പെടുത്തലിൽ രൂക്ഷ വിമർശനമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട്, എൻഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

“എൽ‌ഡിഎഫിന്റെ വോട്ട് ഷാഫി പറമ്പിലിന് മറിഞ്ഞെന്ന എ കെ ബാലന്റെ തുറന്നുപറച്ചിലിന് അദ്ദേഹത്തിന് അഭിനന്ദനം അറിയിക്കുകയാണ്. ഇക്കാര്യത്തിൽ നേരത്തെ തന്നെ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയനോ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനോ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ തവണ ആവർത്തിച്ച തന്ത്രം ഇത്തവണയും ഉപയോ​ഗിക്കുന്നുണ്ടോ എന്ന് കൂടി എ കെ ബാലൻ വ്യക്തമാക്കണം.

സരിനെ ബലിയാടാക്കാനാണോ എൽഡിഎഫ് സ്ഥാനാർത്ഥിയായി നിർത്തിയതെന്ന് സിപിഎം തുറന്നുപറയണം. എൽഡിഎഫ് സ്ഥാനാർത്ഥിയ്‌ക്ക് വേണ്ടി പ്രചാരണം നടത്തുകയും യുഡിഎഫിന് വോട്ട് മറിക്കുകയും ചെയ്യുന്നത്, രാഷ്‌ട്രീയ സദാചാരത്തിനും രാഷ്‌ട്രീയ മാന്യതയ്‌ക്കും നിരക്കാത്ത കാര്യമാണ്. കഴിഞ്ഞ തവണ ബിജെപിയെ തോൽപ്പിക്കാനായി എൽഡിഎഫ് അത് ചെയ്തു.

എൽ‌ഡിഎഫും യുഡിഎഫും തമ്മിൽ രാഷ്‌ട്രീയ ഡീലൂണ്ടെന്ന ആരോപണങ്ങളും ഉയരുകയാണ്. ഇത് ബിജെപി മാത്രമല്ല , യുഡിഎഫിനെ പിന്തുണയ്‌ക്കാൻ തീരുമാനിച്ച പി വി അൻവറിനെ പോലുള്ള ആളുകളും പറഞ്ഞുകൊണ്ടിരിക്കുന്നു. എൽ‌ഡിഎഫും യുഡിഎഫും തമ്മിൽ വ്യക്തമായൊരു ഡീലുണ്ട്. ചേലക്കര ഞങ്ങൾ‌ പാലക്കാട് നിങ്ങൾ എന്നതാണ് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ഡീൽ”.

വോട്ടുകൾ ഒരാൾക്ക് പോകാനാണെങ്കിൽ‌ എന്തിനാണ് എൽ‌ഡിഎഫിനും യുഡിഎഫിനും പ്രത്യേകം സ്ഥാനാർത്ഥികൾ. വി ഡി സതീശനെ പ്രതിപക്ഷ നേതാവെന്ന് വിളിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. സംസ്ഥാന സർക്കാരിന്റെ പ്രശ്നങ്ങൾ മറന്ന് കേന്ദ്ര സർക്കാരിന്റെ കുറവുകൾ കണ്ടെത്താനാണ് യുഡിഎഫും എൽഡിഎഫും ശ്രമിക്കുന്നത്. കേരളത്തെ ബാധിക്കുന്ന വിഷയങ്ങളൊന്നും ഇവിടെ ചർച്ച ചെയ്യുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Tags: K SurendranldfudfpalakkaduChelakkara
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies