അനധികൃതമായി ഓഹരി കൈമാറ്റം നടത്തി; അമ്മയ്ക്കും സഹോദരി വൈ എസ് ശർമ്മിളയ്ക്കുമെതിരെ കേസ് നൽകി ജഗൻ മോഹൻ റെഡ്ഡി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനധികൃതമായി ഓഹരി കൈമാറ്റം നടത്തി; അമ്മയ്‌ക്കും സഹോദരി വൈ എസ് ശർമ്മിളയ്‌ക്കുമെതിരെ കേസ് നൽകി ജഗൻ മോഹൻ റെഡ്ഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 07:59 am IST
FacebookTwitterWhatsAppTelegram

വിജയവാഡ: സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ അമ്മ വൈ എസ് വിജയമ്മയ്‌ക്കും സഹോദരി വൈ എസ് ശര്‍മ്മിളയ്‌ക്കുമെതിരെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കി ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റുമായ ജഗന്‍ മോഹന്‍ റെഡ്ഡി. സരസ്വതി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികള്‍ ശര്‍മ്മിളയ്‌ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. ജഗന്‍ മോഹന്‍ റെഡ്ഡിയും ഭാര്യ ഭാരതി റെഡ്ഡിയും എന്‍സിഎല്‍ടിയില്‍ ഇത് സംബന്ധിച്ച് അപേക്ഷ നല്‍കിയിട്ടുണ്ട്.

സരസ്വതി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വളര്‍ച്ചയില്‍ തങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ജഗനും ഭാര്യയും അവകാശപ്പെടുന്നത്. 2024 ജൂലൈയില്‍ ബോര്‍ഡ് പ്രമേയത്തിലൂടെ ശര്‍മിളയ്‌ക്കും വിജയമ്മയ്‌ക്കും ഓഹരി കൈമാറ്റം നടത്തിയത് ശരിയായ നിയമനടപടികള്‍ പാലിക്കാതെയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ശര്‍മ്മിളയ്‌ക്ക് സ്വത്ത് കൈമാറ്റം ചെയ്യുന്നതിന് മുന്‍പുള്ള അതേ ഇക്വിറ്റി ഷെയറുകള്‍ പ്രകാരം തങ്ങളെ ഓഹരി ഉടമകളായി പുന:സ്ഥാപിക്കണമെന്നാണ് ഇവര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.

സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട് 2019 ഓഗസ്റ്റില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയും ശര്‍മ്മിളയുമായി ചില കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും, എന്നാല്‍ ഇത് നടപ്പാലാക്കിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഈ കരാര്‍ ലംഘിച്ചാണ് ഓഹരി കൈമാറ്റം നടത്തിയതെന്നും, ഷെയറുകള്‍ കൈമാറിയത് നിയമവിരുദ്ധവും അസാധുവുമാണെന്നും ജഗന്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം പേരക്കുട്ടികള്‍ക്ക് സ്വത്തുവകകള്‍ തുല്യമായി വീതിച്ച് നല്‍കണമെന്നാണ് വൈഎസ്ആര്‍ രാജശേഖര റെഡ്ഡി ആഗ്രഹിച്ചിരുന്നതെന്നും, എന്നാല്‍ അദ്ദേഹത്തിന്റെ ആഗ്രഹമാണ് ജഗന്‍ തള്ളിക്കളയുന്നതെന്നും ശര്‍മ്മിള ആരോപിച്ചു.

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിന് പിന്നാലൊണ് ശര്‍മ്മിള 2021ല്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്നത്. പിന്നീട് 2024ലെ തെരഞ്ഞെടുപ്പിന് മുന്‍പായി വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുകയും, വൈ എസ് ശര്‍മ്മിള ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തെത്തുകയും ചെയ്തു. പിന്നീട് അന്ന് മുഖ്യമന്ത്രിയായിരുന്ന ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ഇവര്‍ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

Tags: propertyYS SharmilaFEATURED2Legal BattleNational Company Law Tribunal
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies