മാദ്ധ്യമപ്രവർത്തകർക്കെതിരായ 'പട്ടി'പ്രയോഗം; സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസ് മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാദ്ധ്യമപ്രവർത്തകർക്കെതിരായ ‘പട്ടി’പ്രയോഗം; സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസ് മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 08:32 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: മാദ്ധ്യമപ്രവർത്തകർ പട്ടികളെപ്പോലെയെന്ന് ആക്ഷേപിച്ച സിപിഎം നേതാവും മുൻ എംപിയുമായ എൻ. എൻ കൃഷ്ണദാസിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ. മാദ്ധ്യമപ്രവർത്തകരെ അധിക്ഷേപിക്കുകയും തട്ടിക്കയറുകയും ചെയ്ത കൃഷ്ണദാസിന്റെ നടപടി അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ചൂണ്ടിക്കാട്ടി. കൃഷ്ണദാസ് മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെട്ടു.

പാലക്കാട് സിപിഎം ഏരിയ കമ്മിറ്റിയംഗമായ അബ്ദുൾ ഷുക്കൂർ ജില്ലാ സെക്രട്ടറി നടത്തുന്ന മാനസീക പീഡനത്തിനെതിരെ പ്രതിഷേധിച്ച് പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് റിപ്പോർട്ട് ചെയ്തതിനായിരുന്നു കൃഷ്ണദാസിന്റെ അസഭ്യവർഷം. ഇറച്ചിക്കടയ്‌ക്ക് മുൻപിൽ പട്ടികൾ നിൽക്കുന്നതുപോലെ മാദ്ധ്യമങ്ങൾ ഷുക്കൂറിന്റെ വീട്ടിൽ നിൽക്കുകയായിരുന്നുവെന്നാണ് കൃഷ്ണദാസ് ഉപമിച്ചത്. രാവിലെയും ഇതേ വിഷയത്തിൽ മാദ്ധ്യമപ്രവർത്തകരോട് കൃഷ്ണദാസ് മോശമായി പെരുമാറിയിരുന്നു.

പട്ടികൾ എന്ന് വിളിക്കണ്ട കാര്യമില്ലെന്ന് മാദ്ധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെ തന്നെ പറയുമെന്നായിരുന്നു കൃഷ്ണദാസിന്റെ മറുപടി. സാക്ഷര കേരളത്തിനു നിരക്കാത്ത രീതിയിൽ നടത്തിയ നിലവാരം കുറഞ്ഞതും അസഭ്യം കലർന്നതുമായ പ്രസ്താവനയും പെരുമാറ്റവുമാണ് കൃഷ്ണദാസ് നടത്തിയതെന്ന് കെയുഡബ്ല്യുജെ പറഞ്ഞു. ഹീനമായ പ്രസ്താവന പിന്വലിച്ച് മാപ്പുപറയാന് കൃഷ്ണദാസ് തയാറാകണമെന്ന് യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറല് സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

സ്വന്തം പാർട്ടിക്കാർ വിലക്കിയിട്ടും എൻ.എൻ. കൃഷ്ണദാസ് മാദ്ധ്യമപ്രവർത്തകരോട് അപര്യാദയായി പെരുമാറുകയായിരുന്നു. തെരഞ്ഞെടുപ്പ് രംഗത്ത് എല്ലാ മുന്നണികളുടെയും സ്ഥാനാർഥികളുടെയും വാർത്തകൾ ഒരേ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നവരാണ് മാദ്ധ്യമപ്രവർത്തകർ. പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും പൊട്ടിത്തെറികളും പ്രതിഷേധങ്ങളും കല്ലുകടികളുമുണ്ടാകുമ്പോൾ സ്വഭാവികമായും വാർത്തയായി മാറും. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയും സ്വതന്ത്ര മാദ്ധ്യമപ്രവർത്തനത്തിന് വേണ്ടിയും നിലകൊള്ളുന്നുവെന്ന് നാഴികയ്‌ക്ക് നാൽപ്പതുവട്ടം ആവർത്തിക്കുന്നവരാണ് തങ്ങൾക്കെതിരെ ചോദ്യങ്ങളും പരാമർശങ്ങളും ഉയരുമ്പോൾ ഇത്തരത്തില് അരിശംകൊണ്ട് നിലവിട്ട് പെരുമാറുന്നതെന്ന് കെയുഡബ്ല്യുജെ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

Tags: അബ്ദുൾ ഷുക്കൂർഎൻ.എൻ. കൃഷ്ണദാസ്മാദ്ധ്യമപ്രവർത്തകർ പട്ടികളെപ്പോലെമാദ്ധ്യമ പ്രവർത്തകർകെയുഡബ്ല്യുജെ
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies