'ഡിജിറ്റൽ അറസ്റ്റ്' ഇല്ല; ഒരു അന്വേഷണ ഏജൻസിയും ഫോൺ വിളിച്ച് ചോദ്യം ചെയ്യില്ല, പണം ആവശ്യപ്പെടില്ല: മൻ കി ബാത്തിൽ പ്രധാനമന്ത്രി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഡിജിറ്റൽ അറസ്റ്റ്’ ഇല്ല; ഒരു അന്വേഷണ ഏജൻസിയും ഫോൺ വിളിച്ച് ചോദ്യം ചെയ്യില്ല, പണം ആവശ്യപ്പെടില്ല: മൻ കി ബാത്തിൽ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 12:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് എന്നൊന്ന് ഇന്ത്യയിൽ ഇല്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാ​ഗ്രത വേണം. ഡിജിറ്റൽ അറസ്റ്റ് പോലെ പലതും പറഞ്ഞ് ഫോൺകോളുകൾ വരുമ്പോൾ പരിഭ്രാന്തരാകരുതെന്നും വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്തെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പുകൾക്ക് വിധേയമായാൽ നാഷണൽ സൈബർ ഹെൽപ് ലൈനിൽ ഉടൻ വിവരം അറിയിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. നരേന്ദ്രമോദിയുട പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 115-ാമത് പതിപ്പിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ‌.

സൈബർ തട്ടിപ്പുകളെക്കുറിച്ച് മൻ കി ബാത്തിൽ സംസാരിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. കാരണം ഓരോ പൗരന്മാരും ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. സിബിഐ, ആർബിഐ, നാർകോട്ടിക് കൺട്രോൾ ബ്യൂറോ എന്നിവയിൽ ഏതെങ്കിലുമൊരു ഏജൻസിയിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാകും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകാർ നിങ്ങളെ ഫോണിൽ ബന്ധപ്പെടുക. പൊലീസുകാരാണെന്ന ഭാവേന അവർ വളരെ ആത്മവിശ്വാസത്തോടെ സംസാരിക്കും. തട്ടിപ്പിന്റെ ആ​ദ്യ ഘട്ടത്തിൽ അവർ‌ നിങ്ങളുടെ വ്യക്തി​ഗത വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടാകും. അതുമല്ലെങ്കിൽ നിങ്ങളിൽ നിന്ന് തന്നെ അത്തരം വിവരങ്ങൾ അവർ ചോദിച്ച് മനസിലാക്കും. രണ്ടാം ഘട്ടത്തിൽ അവർ നിങ്ങളെ ഭയപ്പെടുത്താൻ തുടങ്ങും. നിങ്ങളെ ചിന്തിക്കാൻ പോലും അനുവദിക്കാത്ത വിധത്തിൽ നിങ്ങളിൽ അവർ സമ്മർദ്ദം ചെലുത്തും. മൂന്നാം ഘട്ടത്തിൽ സമയത്തെ ചൊല്ലി നിങ്ങളിൽ സമ്മർദ്ദമുണ്ടാക്കും. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായവരിൽ സമൂഹത്തിലെ എല്ലാ വിഭാ​ഗത്തിൽ നിന്നുള്ളവരും എല്ലാ പ്രായത്തിലുള്ളവരുമുണ്ട്. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ ലക്ഷക്കണക്കിന് രൂപ ഇതിനോടകം നിരവധി പേർക്ക് നഷ്ടപ്പെട്ട് കഴിഞ്ഞു.

ഇതുപോലെ എന്തെങ്കിലും കോളുകൾ‌ വന്നാൽ ഒരിക്കലും ഭയപ്പെടരുത്. ഒരു അന്വേഷണ ഏജൻസിയും ഇതുപോലെ നിങ്ങളെ സമീപിക്കുകയില്ല എന്ന കാര്യം നിങ്ങൾ എപ്പോഴും ഓർക്കണം. ഫോണിൽ വിളിച്ച്, വീഡിയോ കോൾ നടത്തി. ഒരു പൊലീസും ചോദ്യം ചെയ്യൽ നടത്തില്ല. ഇതുപോലെ ഏതെങ്കിലും ഫോൺ കോളുകളോ സന്ദേശമോ ലഭിച്ചാൽ ഉടൻ സ്ക്രീൻഷോട്ട് എടുക്കുകയോ റെക്കോർഡ് ചെയ്യാൻ ശ്രമിക്കുകയോ ചെയ്യാം. ഒരു സർക്കാർ ഏജൻസിയും ഇതുപോലെ ഫോൺ കോൾ ചെയ്യുകയില്ലെന്നും പണം ആവശ്യപ്പെടില്ലെന്നും എപ്പോഴും ഓർക്കുക. – പ്രധാനമന്ത്രി പറഞ്ഞു.

ഡിജിറ്റൽ അറസ്റ്റ് പോലെയുള്ള ഒരു സംവിധാനവും നിലവിൽ ഇന്ത്യൻ നിയമത്തിലില്ല. ഇത് വെറും തട്ടിപ്പ് മാത്രമാണ്. ഇത് ചെയ്യുന്നവർ കുറ്റവാളികളാണ്. അവർ സമൂ​ഹത്തിന്റെ ശത്രുക്കളാണ്. ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ നേരിടാൻ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് വിവിധ അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനായി നാഷണൽ സൈബർ കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിച്ചിട്ടുണ്ടെന്നും നരേന്ദ്രമോദി അറിയിച്ചു.

Tags: Narendra ModiMann Ki Baatdigital arrest
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies