ദമ്മാം: സൗദി അറേബ്യയിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ദിശയുടെ ഈസ്റ്റേൺ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ദിശ കാലദർശൻ 2024 സംഘടിപ്പിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ ഗ്ലോബൽ കൾച്ചറൽ ജോയിന്റ് കോർഡിനേറ്റർ അനിൽ വർത്തക് മുഖ്യാതിഥിയായിരുന്നു.
‘ആധുനിക കാലത്ത്, നവരാത്രി സാംസ്‌കാരിക അഭിമാനത്തിന്റെയും ആത്മീയ ഉണർവിന്റെയും സമയമായിരിക്കുമെന്നും ആധുനിക രീതികളുമായുള്ള പുരാതന പാരമ്പര്യങ്ങളുടെ സംയോജനം ഉത്സവത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നുവെന്നും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇത് ആകർഷിക്കുന്നുവെന്നും മുഖ്യപ്രഭാഷണത്തിൽ അനിൽ വർത്തക് പറഞ്ഞു.
തുടർന്ന് ഈസ്റ്റേൺ പ്രൊവിൻസിന്റെ വിവിധ യൂണിറ്റ് കൗൺസിലുകളിൽ നിന്നുള്ള അംഗങ്ങളുടെയും കുട്ടികളുടെയും കർണാട്ടിക് സംഗീതം, ഭരതനാട്യം തുടങ്ങി വിവിധ കലാവിരുന്നുകളും അരങ്ങേറി.