ടൊവിനോ താമസ് നായകനായെത്തിയ എ.ആര്‍.എം ഒടിടിയിലേയ്‌ക്ക് . ടൊവിനോ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായെത്തിയ ചിത്രം സംവിധാനം ചെയ്തത് ജിതിൻ ലാല്‍ ആണ്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാകും എ.ആർ.എം ഒടിടിയിൽ എത്തുകയെന്നാണ് റിപ്പോർട്ട്.
വൈകാതെ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന .മൂന്ന് കാലഘട്ടങ്ങളുടെ കഥ പറഞ്ഞ അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് തിയേറ്ററുകളിൽ എത്തിയത്.
മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് എ.ആര്‍.എം നിര്‍മിച്ചിരിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തിയത്. 3 ഡി യിലും 2 ഡിയിലുമായാണ് ചിത്രം പ്രദർശനത്തിനെത്തിയത് .ആഗോളതലത്തിൽ 100 കോടിയിലധികം രൂപയാണ് എ.ആര്‍.എം നേടിയത്.