ഡൽഹി മെട്രോ സ്റ്റേഷനിലെ യുവതിയുടെ റീൽസ് ചിത്രീകരണം സോഷ്യൽ മീഡിയയിൽ ട്രോളന്മാർക്ക് വക നൽകി. സ്റ്റേഷനിലും മെട്രോയിലും ഓടിനടന്നാണ് യുവതി റീൽസ് ചിത്രത്തിനായി അഭിനയിക്കുന്നത്. ഒടുവിൽ ഒരു ക്ലൈമാക്സും ചിത്രീകരിച്ചിട്ടുണ്ട്. ക്ലൈമാക്സ് വരെ കണ്ടാലെ സംഭവം എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകൂ.
വഞ്ചിക്കൂന്ന കാമുകന്റെ കഥയാണ് റീൽസായി ചിത്രീകരിച്ചത്. ഒടുവിൽ മെട്രോയുടെ കോണിപ്പടിയിൽ വീണ് മരിക്കുന്ന നായികയെയാണ് കാണാനാകുന്നത്. യാത്രക്കാർ ഇത് എന്ത് കോപ്രായം ആണ് നടക്കുന്നതെന്ന മട്ടിൽ നോക്കുന്നതും കാണാമായിരുന്നു.
ഡൽഹി മേരി ജാൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്. ഇതോടെ യുവതിയുടെ അപാര അഭിനയും എയറിയിലുമായി. നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഇവിടെ ഒരു അടിയോ ചവിട്ടോ നന്നാകുമെന്നും മെട്രോ സെക്യൂരിറ്റി എവിടെയെന്ന് ചോദിക്കുന്നവരുമുണ്ട്. കണ്ടൻ്റിനായി എന്ത് വേണമെങ്കിലും ഇത്തരക്കാർ ചെയ്യുമെന്നും ചിലർ പറഞ്ഞു.
View this post on Instagram
“>















