ബൈ..ബൈ ചൈന, ഇന്ത്യയിൽ 'ആപ്പിൾ' വിപ്ലവം! കയറ്റി അയച്ചത് 6 ബില്യൺ ഡോളറിന്റെ ആപ്പിൾ ഐഫോണുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബൈ..ബൈ ചൈന, ഇന്ത്യയിൽ ‘ആപ്പിൾ’ വിപ്ലവം! കയറ്റി അയച്ചത് 6 ബില്യൺ ഡോളറിന്റെ ആപ്പിൾ ഐഫോണുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 11:38 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആപ്പിളിന്റെ ഇന്ത്യയിൽനിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വൻ കുതിപ്പ്. സെപ്റ്റംബർ വരെയുള്ള ആറുമാസത്തിനിടെ കയറ്റുമതി മൂന്നിലൊന്നായി കുതിച്ചുയർന്നു. ഏകദേശം 6 ബില്യൺ ഡോളറിന്റെ ഇന്ത്യൻ നിർമ്മിത ഐഫോണുകളാണ് യുഎസ് കമ്പനി രാജ്യത്തുനിന്നും കയറ്റി അയച്ചത്. ഉത്പാദനം വർധിപ്പിക്കാനും ചൈനയെ ആശ്രയിക്കുന്നത് കുറയ്‌ക്കാനുമുള്ള കമ്പനിയുടെ തീരുമാനമാണ് ഈ നേട്ടത്തിന് പിന്നിൽ.

2024 സാമ്പത്തിക വർഷത്തിൽ ഏകദേശം 10 ബില്യൺ ഡോളറിന്റെ വാർഷിക കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്. പ്രാദേശിക സബ്‌സിഡികൾ, വിദഗ്ധ തൊഴിലാളികൾ, രാജ്യത്തിന്റെ സാങ്കേതിക കഴിവുകളിലെ മുന്നേറ്റം എന്നിവ പ്രയോജനപ്പെടുത്തി ആപ്പിൾ ഇന്ത്യയിലെ നിർമ്മാണ ശൃംഖല അതിവേഗം വിപുലീകരിക്കുകയാണ്. യുഎസും ചൈനയുമായി നിലനിൽക്കുന്ന നയതന്ത്ര പ്രശ്നങ്ങളും ഇതുമൂലമുള്ള അപകട സാധ്യതകളും കണക്കിലെടുത്ത് നിർമ്മാണത്തിന് ചൈനയെ ആശ്രയിക്കുന്നത് കുറയ്‌ക്കാനുള്ള കമ്പനിയുടെ ശ്രമത്തിന്റെ നിർണായക ഭാഗമാണ് ഇന്ത്യ.

നിലവിൽ ആപ്പിളിന് മൂന്ന് വിതരണക്കാരാണ് ഉള്ളത്. തായ്‌വാനിലെ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പ്, പെഗാട്രോൺ കോർപറേഷൻ, ഐഫോണുകൾ അസംബിൾ ചെയ്യുന്ന ദക്ഷിണേന്ത്യയിലെ ടാറ്റ ഇലക്ട്രോണിക്സ്. ചെന്നൈയിൽ പ്രവർത്തിക്കുന്ന ഫോക്സ്കോണിന്റെ പ്രാദേശിക യൂണിറ്റാണ് രാജ്യത്തെ ഐഫോൺ കയറ്റുമതിയുടെ പകുതിയും വഹിക്കുന്നത്.

മോദി സർക്കാർ നൽകിയ സബ്‌സിഡികൾ മികച്ച ക്യാമറകളും ടൈറ്റാനിയം ബോഡിയോടും കൂടിയ ആപ്പിളിന്റെ വിലയേറിയ ഐഫോൺ 16 പ്രോ, പ്രോ മാക്‌സ് മോഡലുകൾ ഈ വർഷം ഇന്ത്യയിൽ അസംബിൾ ചെയ്യാൻ സഹായിച്ചു. തെക്കൻ ടെക് ഹബ്ബായ ബാംഗ്ലൂരിലും പടിഞ്ഞാറൻ നഗരമായ പൂനെയിലും ഉൾപ്പെടെ പുതിയ റീട്ടെയിൽ സ്റ്റോറുകൾ തുറക്കാനും ആപ്പിൾ ശ്രമിക്കുന്നുണ്ട്. 2030-ഓടെ ഇന്ത്യയിലെ വിൽപ്പന 33 ബില്യൺ ഡോളറിലെത്തുമെന്നാണ് ബ്ലൂംബെർഗ് ഇൻ്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags: US companyTata ElectronicsChinamade in Indiaprime minister narendra modiApple iPhoneiPhone Export
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies