ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം; പിപി ദിവ്യയുടെ അറസ്റ്റ് വൈകുന്നതിനെതിരെ നവീൻ ബാബുവിന്റെ ഭാര്യ; കളക്ടർക്കും വീഴ്ചയുണ്ടായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം; പിപി ദിവ്യയുടെ അറസ്റ്റ് വൈകുന്നതിനെതിരെ നവീൻ ബാബുവിന്റെ ഭാര്യ; കളക്ടർക്കും വീഴ്ചയുണ്ടായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 11:32 am IST
FacebookTwitterWhatsAppTelegram

മലയാലപ്പുഴ: ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി തളളിയതിന് പിന്നാലെയായിരുന്നു പ്രതികരണം. പൊലീസ് അവരെ അറസ്റ്റ് ചെയ്യാൻ നടപടി സ്വീകരിക്കണം. ഇതുവരെ അങ്ങനൊരു നീക്കം ഉണ്ടായിട്ടില്ലെന്നും കോന്നി തഹസീൽദാർ കൂടിയായ മഞ്ജുഷ പറഞ്ഞു.

സംഭവത്തിൽ കളക്ടറുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നും മഞ്ജുഷ തുറന്നടിച്ചു. നവീൻ ബാബുവിനെ അധിക്ഷേപിച്ചപ്പോൾ കളക്ടർ അതിൽ ഇടപെടേണ്ട ഒരാളായിരുന്നു. സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ ലോക്കൽ ചാനലിനെ കൊണ്ടുവന്ന് ദൃശ്യങ്ങൾ റെക്കോഡ് ചെയ്യിപ്പിച്ചത് ശരിയായില്ല. അവിടെ ഇടപെടണമായിരുന്നു. ആ ഒരു വേദിയിലല്ല അതേക്കുറിച്ച് സംസാരിക്കേണ്ടിയിരുന്നതെന്നും മഞ്ജുഷ പറഞ്ഞു.

റവന്യൂവകുപ്പിൽ ഏറ്റവും നന്നായി ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബുവെന്നും മഞ്ജുഷ പറഞ്ഞു. അദ്ദേഹത്തെ വ്യക്തിപരമായി അറിയാവുന്നവർക്ക് അദ്ദേഹം ഏത് തരത്തിലുളള ആളായിരുന്നുവെന്ന് അറിയാം. ടൗൺ പ്ലാനിങ്ങിൽ നിന്ന് റിപ്പോർട്ട് വരാൻ താമസിച്ചതുകൊണ്ടാണ് പെട്രോൾ പമ്പിനുളള അനുമതി വൈകിയത്. ഈ സംഭവത്തിന് ശേഷം അക്കാര്യങ്ങളൊക്കെ പുറത്തുവന്നതാണ്.

പെട്രോൾ പമ്പ് അനുമതിയുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ സമ്മർദ്ദത്തെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളൊന്നും സാധാരണ പറയാറില്ലെന്ന് മഞ്ജുഷ പറഞ്ഞു. സംഭവമുണ്ടായ രാത്രി വിളിച്ചിരുന്നു. ട്രെയിൻ കയറി എന്നാണ് തന്നോട് പറഞ്ഞതെന്നും അവർ പറഞ്ഞു.

Tags: പിപി ദിവ്യപെട്രോൾ പമ്പ് അനുമതിമുൻകൂർ ജാമ്യാപേക്ഷതലശ്ശേരി സെഷൻസ് കോടതിമഞ്ജുഷനവീൻ ബാബുവിന്റെ ഭാര്യ
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies