സാമ്പത്തികനില എന്തുമാകട്ടെ, 70 തികഞ്ഞ എല്ലാവർക്കും ഇനി 5 ലക്ഷം രൂപയുടെ പരിരക്ഷ; ചരിത്ര തീരുമാനം നടപ്പിലാക്കി മോദി സർക്കാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാമ്പത്തികനില എന്തുമാകട്ടെ, 70 തികഞ്ഞ എല്ലാവർക്കും ഇനി 5 ലക്ഷം രൂപയുടെ പരിരക്ഷ; ചരിത്ര തീരുമാനം നടപ്പിലാക്കി മോദി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 04:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോ​ഗ്യ യോജനയിലൂടെ 5 ലക്ഷം രൂപയുടെ സൗജന്യ പരിരക്ഷ 70 വയസ് തികഞ്ഞ എല്ലാ മുതിർന്ന പൗരന്മാരിലേക്കും വിപുലീകരിക്കുന്ന പുതിയ പദ്ധതി നാടിന് സമർപ്പിച്ച് നരേന്ദ്രമോദി. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ (AIIA) വച്ച് നടന്ന ചടങ്ങിലാണ് പുതിയ ആരോ​ഗ്യ പദ്ധതികൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. ​12,850 കോടി രൂപയുടെ വിവിധ ആരോ​ഗ്യ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. അർഹരായ ​ഗുണഭോക്താക്കൾക്ക് ആയുഷ്മാൻ വയവന്ദന കാർഡ് പ്രധാനമന്ത്രി കൈമാറി. ആരോ​ഗ്യമന്ത്രി ജെപി നദ്ദ അടക്കമുള്ളവർ ചടങ്ങിൽ സംബന്ധിച്ചു.

70 വയസ് തികഞ്ഞ മുതിർന്ന പൗരന്മാർക്ക് സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ (AB PM-JAY) വിപുലീകരണത്തിന് കഴിഞ്ഞ സെപ്റ്റംബർ 11-നായിരുന്നു കേന്ദ്രമന്ത്രിസഭ അംഗീകാരം ലഭിച്ചത്. 4.5 കോടി കുടുംബങ്ങളിലെ ഏകദേശം 6 കോടി മുതിർന്ന പൗരന്മാർക്ക് ഇത് പ്രയോജനകരമാകും. വാർഷിക വരുമാനം കണക്കിലെടുക്കാതെ ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ പരിരക്ഷ നൽകുമെന്നതാണ് പദ്ധതിയുടെ സവിശേഷത.

നേരത്തെ ഈ പദ്ധതി നൽകിയിരുന്നത് പൗരന്മാരുടെ കുടുംബത്തിലെ വരുമാനം പരിഗണിച്ചായിരുന്നു. എന്നാൽ മുതിർന്ന പൗരന്മാരുടെ സാമ്പത്തിക-സാമൂഹിക നില നോക്കാതെ രാജ്യത്തെ എല്ലാ മുതിർന്ന പൗരന്മാരെയും പദ്ധതിയുടെ ​ഭാഗമാക്കുന്നതാണ് കേന്ദ്രസർക്കാർ നടപടി. നിലവിലുള്ള ​ഗുണഭോക്താക്കൾ കൂടാതെ മൂന്ന് കോടി പൗരന്മാർക്ക് കൂടി ​ഗുണകരമാകുന്നതാണ് പദ്ധതി. പുതിയ ​ഗുണഭോക്താക്കളിൽ 58 ശതമാനം പേരും സ്ത്രീകളാണ്. ഇതിൽ 54 ശതമാനം പേർ വിധവകളുമാണ്. 5 ലക്ഷം രൂപയുടെ ആരോ​ഗ്യപരിരക്ഷയിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും നിർ‌വഹിക്കും. അർഹരായ ​ഗുണഭോക്താക്കൾക്ക് AB PM-JAYയുടെ പ്രത്യേക കാർഡ് ലഭിക്കുന്നതാണ്. ഇതേ പദ്ധതിപ്രകാരം നേരത്തെ ​ഗുണഭോക്താക്കളായ മുതിർന്ന പൗരന്മാർക്ക് അധിക പരിരക്ഷ ലഭിക്കുകയും ചെയ്യും.

Tags: Ayushman Bharathealth Insurance coverageAB PM-JAYSenior Citizen
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies