ഇന്ത്യയിൽ മാത്രമല്ല ദീപാവലി ആഘോഷം; ദീപങ്ങളുടെ ഉത്സവത്തെ ആഘോഷമാക്കുന്ന ലോകരാജ്യങ്ങൾ ഇതാ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയിൽ മാത്രമല്ല ദീപാവലി ആഘോഷം; ദീപങ്ങളുടെ ഉത്സവത്തെ ആഘോഷമാക്കുന്ന ലോകരാജ്യങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 08:08 am IST
FacebookTwitterWhatsAppTelegram

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. വളരെ ​ഗംഭീരമായാണ് രാജ്യത്ത് ദീപീവലി ആഘോഷിക്കുന്നത്. മൺചെരാതുകളിൽ പ്രകാശം പരത്തി അന്ധകാരത്തെ ഇല്ലതെയാക്കുകയാണ് ദീപാവലി ദിവസത്തിൽ. ഭാരതത്തിന്റെ പൈതൃകം വിളച്ചോതുന്ന ആഘോഷമാണെങ്കിലും ലോകത്തിന്റെ വിവിധ കോണുകളിൽ ദീപാവലി ആഘോഷിക്കപ്പെടുന്നു. ലോകരാജ്യങ്ങളിലെ ദീപാവലി ആഘോഷങ്ങളെ കുറിച്ചറിയാം..

ശ്രീലങ്ക

ഭാരതത്തിലെ പോലെ തന്നെ വളരെ പ്രാധാന്യത്തോടെയാണ് ശ്രീലങ്കയിലും ദീപാവലി ആഘോഷിക്കപ്പെടുന്നത്. രാജ്യത്തെ തമിഴ് ഹിന്ദു മതവിശ്വാസികളാണ് ദീപാവലി ആഘോഷിക്കുന്നത്. അന്നേ ദിനം ക്ഷേത്രദർശനം നടത്തുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ പോലെ തന്നെ അഞ്ച് ദിവസം ദീപാവലി ആഘോഷങ്ങൾ നടക്കും.

ദക്ഷിണാഫ്രിക്ക

ഇന്ത്യൻ സമൂഹം തന്നെയാണ് ഇവിടെയും ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഡർബനിലാണ് പ്രധാനമായും ആഘോഷങ്ങൾ നടക്കുന്നത്. ദീപങ്ങൾ തെളിച്ചും, പടക്കം പൊട്ടിച്ചും, സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചും ദീപാവലി ആഘോഷിക്കുന്നു.

നേപ്പാൾ

തിഹാർ എന്ന പേരിലാണ് നേപ്പാളിലെ ദീപാവലി ആഘോഷം അറിയപ്പെടുന്നത്. ഇന്ത്യക്ക് സമാനമായി അഞ്ച് ദിവസത്തെ ആഘോഷങ്ങളാണ് നടക്കുക. കാക്കകൾ, നായ്‌ക്കൾ, പശുക്കൾ തുടങ്ങിയ മൃഗങ്ങളെ ബഹുമാനിക്കുന്നു. അവസാന ദിവസം കുടുംബ ബന്ധങ്ങൾക്ക് ഊന്നൽ നൽകി സഹോദരങ്ങൾക്കായി സമർപ്പിക്കുന്നു.

മലേഷ്യ

ഹരി ദീപാവലി എന്നാണ് മലേഷ്യയിൽ ദീപാവലി അറിയപ്പെടുന്നത്. ക്ഷേത്ര ദർശനവും പ്രാർത്ഥനകളും പൂജകളും എല്ലാം മലേഷ്യയിലെ ദീപാവലി ആഘോഷത്തിനുണ്ടെങ്കിലും ഇവിടത്തെ പോലെ വെടിക്കെട്ട് ഇവിടെയില്ല. മധുരം നല്കുന്നതും സമ്മാനങ്ങൾ കൈമാറുന്നതു പോലുള്ള ആചാരങ്ങളും കൂടിച്ചേരലുകളും ഹരി ദീപാവലിയുടെ പ്രത്യേകതയാണ്.

യുകെ

ലെസ്റ്റർ സിറ്റിയിലാണ് ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ദീപം തെളിക്കുകയും മധുരം കൈമാറുകയും ചെയ്യുന്നു. ഇതിന് പുറമേ വിവിധയിടങ്ങളിൽ നൃത്തപരിപാടികളും മറ്റും സംഘടിപ്പിക്കാറുണ്ട്.

മൗറീഷ്യസ്

ഇന്ത്യയിലേത് പോലെയാണ് ഇവിടെയും ദീപാവലി കൊണ്ടാടുന്നത്. ലക്ഷ്മി ദേവിക്ക് പ്രത്യേക പ്രാർത്ഥന നടത്തുകയും ചെരാതുകളിൽ ദീപം തെളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നു. ദീപാവലിക്ക് മൗറീഷ്യസിൽ പൊതു അവധിയാണ്.

സിം​ഗപ്പൂർ

ലിറ്റിൽ ഇന്ത്യ ജില്ലയിലാണ് സിംഗപ്പൂരിലെ ദീപാവലി ആഘോഷിക്കപ്പെടുന്നത്. ക്ഷേത്ര സന്ദർശനവും പ്രാർത്ഥനയും നടത്തുന്നു. അന്നേ ദിനം പൊതു അവധിയാണ്.

ഫിജി

ദേശീയോത്സവത്തിന് സമാനമായാണ് ഫിജിയിൽ ദീപാവലി ആഘോഷിക്കുന്നത്. ദീപം തെളിച്ച് ആളുകൾ ഒത്തുകൂടുന്നു.

​ഗയാന
ഇൻഡോ-ഗയാനീസ് സമൂഹം ദീപാവലി ഭക്തിയോടെ ആചരിക്കുന്നു. ദീപം കത്തിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നു.

Tags: DIWALIFEATURED2global nationscelebrating Diwali
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies