ലക്നൗ ; കാശിയിൽ 51 അടി ഉയരമുള്ള ഹനുമാൻ വിഗ്രഹം അനാച്ഛാദനം ചെയ്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഹരാഹുവ കാസി സരായിൽ എൽബിഎസ്ഐ എയർപോർട്ട് റോഡിലാണ് ഹനുമാൻ പ്രതിമ സ്ഥാപിച്ചത്. പൂജയും , പ്രദക്ഷിണവും നടത്തിയ ശേഷമായിരുന്നു യോഗി പ്രതിമ അനാച്ഛാദനം ചെയ്തത് .
ജയ് ഹനുമാൻ ശ്രീ പീഠ് ട്രസ്റ്റാണ് ഹനുമാൻ വിഗ്രഹം സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത് . കാശിയിലെ ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമാണ് ഹനുമാൻ വിഗ്രഹമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. രാജസ്ഥാനിൽ നിന്നുള്ള കരകൗശല വിദഗ്ധർ രണ്ട് വർഷം കൊണ്ടാണ് പ്രതിമ നിർമ്മാണം പൂർത്തിയാക്കിയത് .കാശി വിശ്വനാഥക്ഷേത്രത്തിലും, കാലഭൈരവ ക്ഷേത്രങ്ങളിലും യോഗി ദർശനവും നടത്തി.
ക്ഷേത്രത്തിന് പുറത്ത് തടിച്ചുകൂടിയ കുട്ടികൾക്ക് അദ്ദേഹം മിഠായികളും നൽകി. ക്ഷേത്രം ഭാരവാഹികൾ യോഗിയെ ഷാളും മെമൻ്റോയും നൽകിയാണ് സ്വീകരിച്ചത്.