ഭോപ്പാൽ: ഹെഡ്‌ഫോൺ കണക്ട് ചെയ്ത് മൊബൈൽ ഫോണുമായി ട്രക്കിലിരിക്കേ 20-കാരൻ ട്രെയിൻ തട്ടി മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ബിബിഎ വിദ്യാർത്ഥിയായ മൻരാജ് തോമറാണ് മരിച്ചത്.
ഹെഡ്ഫോൺ വച്ച് മൊബൈൽ ഫോണിൽ സ്ക്രോൾ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏക മകനെ നഷ്ടപ്പെട്ട വേദനയിലാണ് തോമറിന്റെ മാതാപിതാക്കൾ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.