തിരുവനന്തപുരം: സർക്കാരിന്റെ ധൂർത്തിൽ വലഞ്ഞ് കേരള സാഹിത്യ അക്കാദമിയും. അക്കാദമിയുടെ സാഹിത്യ പുരസ്കാരങ്ങൾക്കൊപ്പം നൽകേണ്ട തുക 15 ദിവസങ്ങൾക്ക് ശേഷവും നൽകാനായിട്ടില്ല. ജീവനക്കാരുടെ ശമ്പളവും വൈകി.
കേരള സാഹിത്യ അക്കാദമിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നത്. പുരസ്കാര ജേതാക്കൾക്ക് 5.5 ലക്ഷം രൂപയാണ് നൽകാനുള്ളത്. കഴിഞ്ഞ വർഷവും ഈ തുക വൈകിയാണ് നൽകിയത്. എന്നാൽ പത്ത് ദിവസത്തിനുള്ളിൽ തുക നൽകാൻ കഴിഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് തുക നൽകാൻ കഴിയാതിരിക്കുന്നതിന് പിന്നിെലന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കർ പറഞ്ഞു.
അക്കാദമിയുടെ പ്രവർത്തനത്തിന് ആവശ്യമായ പണം നൽകുന്നത് സർക്കാരാണ്. പ്രതിവർഷം മൂന്ന് കോടി രൂപയാണ് അനുവദിക്കാറുള്ളത്.
സാമ്പത്തിക പ്രതിസന്ധി വീണ്ടും തലപ്പൊക്കുകയാണ്. ഇതേ തുടർന്ന് സർക്കാരിന്റെ കേരളീയം പരിപാടി ഉൾപ്പടെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വർഷം നടന്ന കേരളീയത്തിനെതിരെ വൻ വിമർശനങ്ങൾ തലപ്പൊക്കിയതിനിടെയാണ് ഈ വർഷത്തെ പരിപാടി ഒഴിവാക്കിയത്.