ജന്മഭൂമി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് നവംബർ മൂന്നിന് തുടക്കം; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്യും
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജന്മഭൂമി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് നവംബർ മൂന്നിന് തുടക്കം; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 02:37 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ജന്മഭൂമി ദിനപത്രത്തിന്റെ സുവർണ്ണജൂബിലി ആഘോഷമായ ‘സ്വ’ വിജ്ഞാനോത്സവത്തിന് നവംബർ മൂന്നിന് തുടക്കം. വൈകിട്ട് നാലിന് കേന്ദ്ര റെയിൽവേ, വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്യും. ജന്മഭൂമി മാനേജിംഗ് ഡയറക്ടർ എം. രാധാകൃഷ്ണൻ അധ്യക്ഷനാകുന്ന ചടങ്ങിൽ മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ആമുഖപ്രഭാഷണം നടത്തും.

കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര-ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ, എം.കെ. രാഘവൻ എംപി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ്, ആർഎസ്എസ് ഉത്തരകേരള പ്രാന്തസംഘചാലക് അഡ്വ.കെ.കെ. ബലറാം, മുൻ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ജന്മഭൂമി എഡിറ്റർ കെ.എൻ.ആർ. നമ്പൂതിരി എന്നിവർ പങ്കെടുക്കും. ജന്മഭൂമി മുൻ പത്രാധിപർ പി. നാരായണൻ, മുൻ സബ് എഡിറ്റർ രാമചന്ദ്രൻ കക്കട്ടിൽ എന്നിവരെയും വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെയും ആദരിക്കും.രാത്രി ഏഴിന് ചലച്ചിത്ര താരം ശോഭനയുടെ നൃത്തസന്ധ്യയുണ്ടായിരിക്കും.

വിജ്ഞാനോത്സവത്തിന്റെ ഭാഗമായി മഹാപ്രദർശനം, സെമിനാറുകൾ, പ്രഭാഷണങ്ങൾ, മത്സരങ്ങൾ, കലാപരിപാടികൾ എന്നിവ നടക്കും. ഐഎസ്ആർഒ, കൊച്ചിൻ ഷിപ്പ്‌യാർഡ്, ആയുഷ്, വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവ എക്‌സിബിഷന്റെ ഭാഗമാവും.

ഉദ്ഘാടന ദിവസം രാവിലെ 10.30ന് ‘ബ്ലൂ റവല്യൂഷൻ’ സെമിനാർ നടക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഭാരതീയ മത്സ്യപ്രവർത്തക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ഉദയഘോഷ് അധ്യക്ഷനാകും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് സംസാരിക്കും. തുടർന്ന് നടക്കുന്ന സെമിനാറിൽ ഭാരതീയ മത്സ്യപ്രവർത്തക സംഘം സംസ്ഥാന അധ്യക്ഷൻ പി. പീതാംബരൻ വിഷയാവതരണവും എൻ.പി. രാധാകൃഷ്ണൻ മോഡറേറ്ററുമായിരിക്കും. ഡോ.എസ്. സുരേഷ്‌കുമാർ, ഡോ. ആശാലത, സംഗീത.എൻ.ആർ. തുടങ്ങിയവർ സംസാരിക്കും.

നാലാം തീയതി രാവിലെ 10.30ന് നടക്കുന്ന വനിതാ സെമിനാർ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ വിജയഭാരതി സയാനി ഉദ്ഘാടനം ചെയ്യും. മുൻ പ്രിൻസിപ്പൽ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഇന്ദിരാ കൃഷ്ണകുമാർ അധ്യഷയാകും. പ്രൊഫ. താജി. ജി.ബി, ഡോ.ജെ. പ്രമീളാ ദേവി എന്നിവർ സംസാരിക്കും.

വൈകിട്ട് മൂന്നിന് സാഹിത്യ സെമിനാർ ന്യൂദൽഹി ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്‌സിലെ ഡോ.സച്ചിദാനന്ദ ജോഷി ഉദ്ഘാടനം ചെയ്യും. ആഷാ മേനോൻ, ഡോ. പി. ശിവപ്രസാദ്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഡോ.എൻ.ആർ. മധു തുടങ്ങിയവർ പ്രഭാഷണം നടത്തും. വൈകിട്ട് നാലിന് ദേവദാസ്. കെ ഒറ്റപ്പാലത്തിന്റെ പൂതംതിറയും 4.30ന് ദീപ്ത. പിയുടെ ഭരതനാട്യം, 5ന് അഞ്ജു ശിവാനന്ദിന്റെ കുച്ചുപ്പുടി, 5.30 ന് പ്രസന്ന പ്രകാശിന്റെ മോഹിനിയാട്ടം, വൈകിട്ട് ആറിന് മാതാ പേരാമ്പ്രയുടെ ചിലപ്പതികാരത്തിന്റെ നൃത്ത സംഗീതാവിഷ്‌കാരവും വേദിയിൽ അരങ്ങേറും.

നവംബർ 4ന് മീറ്റ് ദ് ഗവർണർ പരിപാടിയിൽ കാലത്ത് 10.30 ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള തിരഞ്ഞെടുക്കപ്പെട്ട സദസ്സിനോട് സംവദിക്കും. പ്രൊഫ. കെ.വി. തോമസ് അദ്ധ്യക്ഷനാകും.

നവംബർ അഞ്ചിന് രാവിലെ 10.30ന് നടക്കുന്ന മാധ്യമസെമിനാർ എസ്. ഗുരുമൂർത്തി ഉദ്ഘാടനം ചെയ്യും. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, എം.ജി. രാധാകൃഷ്ണൻ, കെ.വി.എസ്. ഹരിദാസ്, എ.കെ. അനുരാജ് എന്നിവർ സംസാരിക്കും.

വൈകിട്ട് 4.30ന് മുരുകൻ അട്ടപ്പാടിയുടെ നാടൻപാട്ടും, 5.45ന് ദേവ്‌ന സുരേന്ദ്രന്റെ ഭരതനാട്യം, ആറിന് ഹിന്ദുസ്ഥാൻ കളരി സംഘത്തിന്റെ കളരിപ്പയറ്റ് എന്നിവയ്‌ക്ക് പുറമെ 6.30ന് ദർശനം പരിപാടിയിൽ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണവും ഉണ്ടായിരിക്കും. 7ന് പ്രശസ്ത കർണാടക സംഗീതജ്ഞ സൂര്യഗായത്രിയുടെ സംഗീതസന്ധ്യയും വേദിയിൽ അരങ്ങേറും.

നവംബർ ആറിന് രാവിലെ 10.30ന് നടക്കുന്ന പ്രതിഭാസംവാദത്തിൽ എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ ഡോ.പ്രസാദ് കൃഷ്ണ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളോട് സംവദിക്കും. വൈകിട്ട് 4.15ന് രൂപേഷ് ആർ. മാരാരുടെ സോപാനസംഗീതം, 4.30ന് കലാമണ്ഡലം പ്രിയ.ടി.കെ ആൻഡ് ടീം അവതരിപ്പിക്കുന്ന ‘മലയാളപ്പുഴ’ നൃത്താവിഷ്‌കാരം, 5ന് ടി.പി. കുഞ്ഞിരാമൻ അവതരിപ്പിക്കുന്ന പാവക്കൂത്ത്, 5.30ന് രാഗേഷ് പരമേശ്വർ ആൻഡ് നന്ദന വിനോദ് അവതരിപ്പിക്കുന്ന ക്ലാസ്സിക്കൽ നൃത്തം, 6.30ന് തപസ്യ കലാസാഹിത്യവേദി അവതരിപ്പിക്കുന്ന ആരണ്യപർവം നാടകം നടക്കും.

സമാപന ദിനമായ ഏഴിന് രാവിലെ 10.30ന്് വേദി ഒന്നിൽ സഹകരണ സെമിനാർ ആർ.ബി.ഐ ഡയറക്ടർ സതീഷ് മറാഠെ ഉദ്ഘാടനം ചെയ്യും. അഡ്വ.കരുണാകരൻ നമ്പ്യാർ, വിജയകൃഷ്ണൻ.സി.എൻ, മനയത്ത് ചന്ദ്രൻ, എം. മെഹബൂബ് എന്നിവർ സംസാരിക്കും. വേദി രണ്ടിൽ രാവിലെ 10.30ന് കായിക സെമിനാർ. ഒളിംപിക്‌സ് 2036: വേദിയാകാൻ ഭാരതം എന്നതാണ് വിഷയം. കേന്ദ്ര കായിക, തൊഴിൽ, യുവജനകാര്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്യും. പി.ടി. ഉഷ എംപി, ഡോ. കിഷോർ, യു. ഷറഫലി, വി. സുനിൽകുമാർ, ഡോ. സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിക്കും. കായിക താരങ്ങളേയും മുതിർന്ന സ്‌പോർട്‌സ് ലേഖകരെയും ആദരിക്കും.

വൈകിട്ട് നാലിന് സമാപന സമ്മേളനം കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി ഉദ്ഘാടനം ചെയ്യും. പി.ടി. ഉഷ എംപി അധ്യക്ഷയാകും. പി.കെ. കൃഷ്ണദാസ്, കെ.പി. ശ്രീശൻ, എം. രാധാകൃഷ്ണൻ, കെ.വി. ഹസീബ് അഹമ്മദ്, എം. നിത്യാനന്ദ കാമത്ത്, എ.കെ.ബി. നായർ, പി. ഗോപാലൻകുട്ടി മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും.

തുടർന്ന് വൈകിട്ട് 5.30ന് ഗൗരി നന്ദനയുടെ ഭരതനാട്യത്തിനുശേഷം ആറ് ചലച്ചിത്രതാരം ഹരിശ്രീ അശോകൻ നയിക്കുന്ന മ്യൂസിക്കൽ മെഗാഷോയോടെ കോഴിക്കോട്ടെ വിജ്ഞാനോത്സവത്തിന് കൊടിയിറങ്ങും.

Tags: Janmabhumi Golden JubileeJanmabhumi daily
Share
Tweet
SendShare

More News from this section

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

Latest News

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies