ഗാന്ധിനഗർ: എല്ലാതവണത്തേയും പോലെ ഇത്തവണയും സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കച്ചിൽ ഇന്ത്യ-പാക് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന BSF സൈനികർക്കൊപ്പമാണ് അദ്ദേഹം ദീപാവലി ദിനം ആഘോഷിച്ചത്. സന്ദർശനവേളയിൽ സർ ക്രീക്കിന് സമീപത്തെ ലക്കി നാലയിലെ സൈനികർക്ക് പ്രധാനമന്ത്രി മധുരം നൽകി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തർക്ക പ്രദേശമാണ് സർ ക്രീക്ക്.
സർ ക്രീക്ക് ചാനലിന്റെ ഭാഗമാണ് ലക്കി നാലാ. പട്രോളിംഗ് പ്രവർത്തനങ്ങൾ നടത്തുന്നതിന് വളരെ വെല്ലുവിളി നിറഞ്ഞ ഒരു ചതുപ്പ് പ്രദേശമുള്ള ക്രീക്ക് അതിർത്തിയുടെ ആരംഭ പോയിൻ്റാണിത്. പാകിസ്താനിൽ നിന്നുള്ള മയക്കുമരുന്ന് കടത്തുകാരും ഭീകരരും പലപ്പോഴും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് ഈ മേഖലയിലൂടെയാണ്. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ അതിർത്തി സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് ബിഎസ്എഫ് സൈനികരെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു.
മേഖലയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സൈനികരോട് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. അവർ ജോലിയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പുതുതായി എന്തെങ്കിലും മാറ്റങ്ങൾ ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ച് മനസിലാക്കി. ഒരുമണിക്കൂറോളം മേഖലയിൽ ചിലവഴിച്ച പ്രധാനമന്ത്രി ക്രീക്ക് ഏരിയയിലൂടെ ബോട്ട് യാത്രയും നടത്തിയാണ് മടങ്ങിയത്.
#WATCH | Prime Minister #NarendraModi celebrates #Diwali with #BSF, Army, Navy and #AirForce personnel at Lakki Nala in the Sir Creek area in Kachchh, #Gujarat
(📽️: ANI ) pic.twitter.com/b3lj76WS3U
— Hindustan Times (@htTweets) October 31, 2024