2025 ഐപിൽ താരലേലത്തിന് മുന്നോടിയായി വമ്പൻ താരങ്ങളെ നിലനിർത്തി ടീമുകൾ. കഴിഞ്ഞ മൂന്ന് സീസണിലും രാജസ്ഥാനെ നയിച്ച സഞ്ജു സാംസൺ ഇത്തവണയും ക്യാപ്റ്റനായി തുടരും. 18 കോടി രൂപയ്‌ക്കാണ് താരത്തെ രാജസ്ഥാൻ നിലനിർത്തിയത്. കോലിയെ ആർസിബിയും രോഹിത്തിനെ മുംബൈ ഇന്ത്യൻസും നിലനിർത്തിയപ്പോൾ ഇന്ത്യക്കാരും വിദേശികളുമായ 5 ക്യാപ്റ്റന്മാരെയാണ് ഇത്തവണ ടീമുകൾ കൈവിട്ടത്.
ശ്രേയസ് അയ്യർ (കൊൽക്കത്ത നെറ്റ് റൈഡേഴ്‌സ്), ഋഷഭ് പന്ത് (ഡൽഹി ക്യാപിറ്റൽസ്), ഫാഫ് ഡുപ്ലെസിസ് (ആർസിബി), സാം കറൻ (പഞ്ചാബ് കിംങ്സ് ) എന്നിവരെയാണ് ടീമുകൾ റിലീസ് ചെയ്തത്.
ടീമുകളും നിലനിർത്തിയ കളിക്കാരും:
1. മുംബൈ ഇന്ത്യൻസ്: ജസ്പ്രീത് ബുംറ (18 കോടി), സൂര്യകുമാർ യാദവ് (16.35 കോടി), ഹാർദിക് പാണ്ഡ്യ (16.35 കോടി), രോഹിത് ശർമ (16.30 കോടി), തിലക് വർമ്മ (എട്ട് കോടി)
ലേലത്തിന് അവശേഷിക്കുന്ന തുക: 55 കോടി രൂപ
2. സൺറൈസേഴ്‌സ് ഹൈദരാബാദ്: ഹെൻറിച്ച് ക്ലാസൻ (23 കോടി), പാറ്റ് കമ്മിൻസ് (18 കോടി), അഭിഷേക് ശർമ (14 കോടി), ട്രാവിസ് ഹെഡ് (14 കോടി), നിതീഷ് കുമാർ റെഡ്ഡി (6 കോടി)
ലേലത്തിന് അവശേഷിക്കുന്ന തുക: 45 കോടി രൂപ
3. ലക്നൗ സൂപ്പർ ജയൻ്റ്‌സ്: നിക്കോളാസ് പൂരൻ (21 കോടി), രവി ബിഷ്‌ണോയ് (11 കോടി), മായങ്ക് യാദവ് (11 കോടി ), മൊഹ്‌സിൻ ഖാൻ (4 കോടി ), ആയുഷ് ബഡോണി (4 കോടി)
ലേലത്തിന് ശേഷിക്കുന്ന തുക: 69 കോടി
4 .പഞ്ചാബ് കിംഗ്സ്: ശശാങ്ക് സിംഗ് (5.5 കോടി), പ്രഭ്സിമ്രാൻ സിംഗ് (4 കോടി)
ലേലത്തിന് ശേഷിക്കുന്ന തുക: 110.5 കോടി രൂപ
5 . രാജസ്ഥാൻ റോയൽസ്: സഞ്ജു സാംസൺ (18 കോടി), യശസ്വി ജയ്‌സ്വാൾ (18 കോടി), റിയാൻ പരാഗ് (14 കോടി), ധ്രുവ് ജുറൽ (14 കോടി), ഷിമ്രോൺ ഹെറ്റ്‌മെയർ (11 കോടി), സന്ദീപ് ശർമ 4 കോടി)
ലേലത്തിന് ശേഷിക്കുന്ന തുക: 41 കോടി രൂപ
6. ചെന്നൈ സൂപ്പർ കിംഗ്‌സ്: റിതുരാജ് ഗെയ്‌ക്‌വാദ് (18 കോടി), മതിഷ പതിരണ (13 കോടി), ശിവം ദുബെ (12 കോടി), രവീന്ദ്ര ജഡേജ (18 കോടി), എംഎസ് ധോണി (4 കോടി രൂപ)
ലേലത്തിന് ശേഷിക്കുന്ന തുക: 65 കോടി രൂപ
7. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോഹ്‌ലി (21 കോടി), രജത് പട്ടീദാർ (11 കോടി), യഷ് ദയാൽ (5 കോടി)
ലേലത്തിന് അവശേഷിക്കുന്ന തുക: 83 കോടി രൂപ
8. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: റിങ്കു സിംഗ് (13 കോടി), വരുൺ ചക്രവർത്തി (12 കോടി), സുനിൽ നരെയ്ൻ (12 കോടി), ആന്ദ്രേ റസൽ (12 കോടി), ഹർഷിത് റാണ (4 കോടി), രമൺദീപ് സിങ് (4 കോടി )
ബാക്കിയുള്ള തുക : 51 കോടി രൂപ
9. ഡൽഹി ക്യാപിറ്റൽസ്: അക്‌സർ പട്ടേൽ (16.50 കോടി), കുൽദീപ് യാദവ് (13.25 കോടി), ട്രിസ്റ്റൻ സ്റ്റബ്‌സ് (10 കോടി), അഭിഷേക് പോറൽ (4 കോടി)
ബാക്കിയുള്ള തുക: 73 കോടി രൂപ
10. ഗുജറാത്ത് ടൈറ്റൻസ്: റാഷിദ് ഖാൻ (18 കോടി ), ശുഭ്മാൻ ഗിൽ (16.50 കോടി ), സായ് സുദർശൻ (8.50 കോടി), രാഹുൽ തെവാട്ടിയ (4 കോടി), ഷാരൂഖ് ഖാൻ (4 കോടി)
ബാക്കിയുള്ള തുക : 69 കോടി രൂപ