മൂന്നാം ടെസ്റ്റിലും ഇന്ത്യ ന്യൂസിലൻഡിനെതിരെ തകർച്ചയെ നേരിടുകയാണ്. വാങ്കഡെയിൽ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ മുഹമ്മദ് സിറാജും നേരിട്ട ആദ്യ പന്തിൽ പുറത്തായി. ഒരു ഡി.ആർ.എസ് പാഴാക്കിയാണ് താരം ഗ്രൗണ്ട് വിട്ടത്. ഇതിനിടെ വിരാട് കോലിയും അനാവശ്യ സിംഗിളിന് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞു. ഇതിന്റെ അരിശം താരം പ്രകടമാക്കുന്നതും ഗ്രൗണ്ടിൽ കണ്ടു. വീഡിയോ പെട്ടെന്ന് വൈറലായി.
19-ാം ഓവറിലായിരുന്നു സംഭവം. രചിൻ രവീന്ദ്ര സ്പെല്ലിലെ ആദ്യ ഓവർ എറിയാനെത്തി. ആദ്യ പന്തിൽ ബൗണ്ടറി നേടിയ കോലി താെട്ടടുത്ത പന്തിൽ സിംഗിളിന് ശ്രമിച്ചതാണ് അബദ്ധമായത്. ഇല്ലാത്ത റണ്ണിനാണ് കോലി ക്രീസ് വിട്ട് ഇറങ്ങി ഓടിയത്. പന്ത് എത്തിയത് മാറ്റ് ഹെന്റിയുടെ കൈയിൽ.
പേസറുടെ നേരിട്ടുള്ള എറിൽ കോലിയുടെ ഇന്നിംഗ്സ് അവസാനിച്ചു. ഇഞ്ചുകളുടെ വ്യത്യാസത്തിൽ വിരാട് റണ്ണൗട്ടായി. 4 റൺസായിരുന്നു സമ്പാദ്യം. 71/1 എന്ന നിലയിൽ നിന്ന് വളരെ പെട്ടെന്ന് 86/4 എന്ന നിലയിലേക്ക് ഇന്ത്യ തകർന്നു.
Matt Henry’s direct hit catches Virat Kohli short 😯#INDvNZ #IDFCFirstBankTestTrophy #JioCinemaSports pic.twitter.com/cL4RvUdMST
— JioCinema (@JioCinema) November 1, 2024
Came, saw, and… failed
This is virat Kohli— Abdul Bari (@arsl71) November 1, 2024
Rohit Sharma & Virat Kohli at it again!
Gifting own wickets for peanuts!!!Such a shame😡
— Shrikant Prabhudesai (@Shrikan87371336) November 1, 2024















