'നവംബറിലെ ആദ്യ ചൊവ്വാഴ്ച'; എന്തുകൊണ്ട് ഈ ദിനത്തിൽ മാത്രം അമേരിക്കയിൽ വോട്ടെടുപ്പ് നടക്കുന്നു? 180 വർഷം പിന്നിലേക്ക് സഞ്ചരിച്ചാൽ ഉത്തരമറിയാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘നവംബറിലെ ആദ്യ ചൊവ്വാഴ്ച’; എന്തുകൊണ്ട് ഈ ദിനത്തിൽ മാത്രം അമേരിക്കയിൽ വോട്ടെടുപ്പ് നടക്കുന്നു? 180 വർഷം പിന്നിലേക്ക് സഞ്ചരിച്ചാൽ ഉത്തരമറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 05:57 pm IST
FacebookTwitterWhatsAppTelegram

അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റ് ആരാകുമെന്ന ആകംക്ഷയിലാണ് ലോകം. തെരഞ്ഞെടുപ്പ് പ്രക്രിയകൾ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിൽ നിന്ന് ഏറെ വ്യത്യസ്തമാണ് അമേരിക്കയിലെ തെരഞ്ഞെടുപ്പ് രീതികൾ. എന്നാൽ തെരഞ്ഞെടുപ്പ് നടക്കുന്ന മാസത്തിനോ ദിവസത്തിനോ അമേരിക്കയിൽ ഒരു മാറ്റവും കാണില്ലെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും.

ഈ വർഷം നവംബർ അഞ്ചിന്, അതായത് ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇതിന് മുൻപുള്ള തെരഞ്ഞെടുപ്പുകളും നടന്നത് നവംബറിലെ ആദ്യ ചൊവ്വാഴ്ചയാകും. നാല് വർഷത്തിലൊരിക്കിലാണ് അമേരിക്കയിൽ പ്രസിഡൻ്റ് പദവിക്ക് മാറ്റം വരുന്നത്. നവംബറിലെ ആദ്യ ചൊവ്വാഴ്ചയുള്ള തെരഞ്ഞെടുപ്പ് പതിവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 180 വർഷത്തെ ചരിത്രമാണ് ഇതിന് പിന്നിലുള്ളത്. 1845-ലെ പ്രസിഡൻഷ്യൽ ഇലക്ഷൻ ഡേ ആക്‌ട് പ്രകാരം ഈ ദിവസം തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന അമേരിക്കൻ നിയമമാണ് ഇതിന് പിന്നിൽ.

1845-ന് മുൻപ് 34 ദിവസം കൊണ്ട് വോട്ടെടുപ്പ് പൂർ‌ത്തിയാക്കിയാൽ മതിയായിരുന്നു. ഡിസംബറിലെ ആദ്യ ബുധനാഴ്ചയ്‌ക്ക് മുന്നോടിയായി തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിപ്പിച്ചാൽ മതി. എന്നാൽ നേരത്തെ തെരഞ്ഞെടുപ്പ് നടത്തിയ സംസ്ഥാനങ്ങൾക്ക് പിന്നീട് വോട്ട് ചെയ്യാനൊരുങ്ങുന്ന സംസ്ഥാനങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്ന വിമർശനം ഉയർന്നു. ഇതോടെയാണ് എല്ലാ സംസ്ഥാനങ്ങളും വോട്ട് ചെയ്യാനായി ഒരു ദിവസം തെരഞ്ഞടുത്തതും നിയമമായതും. 1848-ലാണ് ഈ നിയമപ്രകാരം നവംബറിലെ ആദ്യ ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. 1875 മുതൽ ഈ നിയമപ്രകാരമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

എന്തുകൊണ്ട് ആദ്യ ചൊവ്വാഴ്ച?

ഓവർസീസ് വോട്ട് ഫൗണ്ടേഷൻ ഓർഗനൈസേഷൻ പറയുന്നതനുസരിച്ച് ഈ ഫെഡറൽ നിയമം പാസാക്കുന്ന സമയത്ത് ഭൂരിഭാഗം അമേരിക്കക്കാരും കർഷകരായിരുന്നു. ഇവർ പോളിം​ഗ് സ്ഥലങ്ങളിൽ നിന്ന് വളരെ ദൂരെയായിരുന്നു താമസിച്ചിരുന്നത്. അക്കാലത്ത് കാറുകൾ ഇല്ലായിരുന്നു. നടന്നും, കുതിരപ്പുറത്തും സഞ്ചരിച്ച് വേണമായിരുന്നു വോട്ട് ചെയ്യാനെത്താൻ. അതിനാൽ പോളിം​ഗ് തീയതി നിശ്ചയിക്കുമ്പോൾ വോട്ടർമാർക്ക് എത്തിച്ചേരാനുള്ള യാത്രാ ദിനങ്ങൾ കൂടി കണക്കിലെടുക്കേണ്ടതായിവന്നു. മിക്കവരും ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്നതിനാൽ വാരാന്ത്യങ്ങൾ ഒഴിവാക്കി. ബുധനാഴ്ചകൾ അക്കാലത്ത് കർഷകരുടെ വിപണി ദിവസമായിരുന്നു. തിങ്കളാഴ്‌ച യാത്ര ചെയ്‌തെത്തി, ചൊവ്വാഴ്‌ച വോട്ട് ചെയ്‌ത് മടങ്ങിയാൽ അവർക്ക് ബുധനാഴ്‌ചകളിലെ വിപണിയിൽ പങ്കെടുക്കാൻ കഴിയുമായിരുന്നു. അങ്ങനെയാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പിനുള്ള ദിനമായി മാറിയത്.

എന്തുകൊണ്ട് നവംബർ മാസം?

കർഷകർക്കും ഗ്രാമീണർക്കും വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് നവംബർ മാസം തെരഞ്ഞെടുത്തത്. കൃഷിയിറക്കുന്ന സമയമാണ് വസന്തകാലം. വേനൽക്കാലത്ത് അവർ വയലിൽ പണിയെടുക്കുന്നു. നവംബറിന്റെ തുടക്കത്തോടെ വിളവെടുപ്പ് പൂർത്തിയാകുന്നു. അതിനാലാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള മാസമായി നവംബറിനെ തെരഞ്ഞെടുത്തത്.

Tags: American electionNovember first tuesday
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies