മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
പിതാവിനോ പിതൃബന്ധുക്കൾക്കോ വിയോഗമോ രോഗാവസ്ഥയോ വന്നുചേരുവാനുള്ള സാഹചര്യം ഉണ്ടാകും. ശത്രുഭയം, വ്യവഹാര പരാജയം, ഭാഗ്യഹാനി എന്നിവ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ബന്ധുജന സമാഗമം, തൊഴിൽവിജയം, ദാമ്പത്യഐക്യം, ധനലാഭം എന്നിവ ഉണ്ടാകും. വളരെ നാളായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം ഇഷ്ടഭക്ഷണം കഴിക്കുവാനും സാധിക്കും
ഇതും വായിക്കുക
2024 നവംബർ 03 മുതൽ നവംബർ 09 വരെയുള്ള ചന്ദ്രരാശി പൊതുഫലം ; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തീക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ജീവിതപങ്കാളിയുമായും സന്താനങ്ങളുമായും കലഹമോ അഭിപ്രായവ്യത്യാസമോ ഉണ്ടാകാം. തൊഴിൽ തടസ്സം, അപമാനം, ധനക്ലേശം, രോഗാദി ദുരിതം എന്നിവ ഉണ്ടാകും.
ഇതും വായിക്കുക
2024 നവംബർ 03 മുതൽ നവംബർ 09 വരെയുള്ള ചന്ദ്രരാശി പൊതുഫലം ; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
കുടുംബ-ഭാര്യ-സന്താന സുഖക്കുറവ് അനുഭവപ്പെടും. ഉറക്കക്കുറവ് അനുഭവപ്പെടുകയും ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേൽക്കുകയും ചെയ്യും. ഭക്ഷണ സുഖക്കുറവ് വരാം.
കന്നി രാശി (ഉത്രം അവസാനമുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കുടുംബാഭിവൃദ്ധി, കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, തൊഴിൽ വിജയം, ദാമ്പത്യഐക്യം, രോഗശാന്തി, സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം, ധനനേട്ടം എന്നിവ ലഭിക്കും
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
എല്ലാകാര്യങ്ങളിലും തടസ്സങ്ങൾ നേരിടുക, അപമാനം, ധനനഷ്ടം എന്നിവ ഉണ്ടാകും. ശിരോ- നേത്ര രോഗമുള്ളവർ കൃത്യ സമയത്തു വൈദ്യ സഹായം തേടിയിലെങ്കിൽ രോഗം മൂർച്ഛിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
രോഗാദി ദുരിതം മാറി ആരോഗ്യം വീണ്ടെടുക്കും. ഭക്ഷണ സുഖം, കളത്ര ലബ്ധി, മനഃസുഖം, നിദ്രാസുഖം എന്നിവ ലഭിക്കും. അപ്രതീക്ഷിതമായ ഭാഗ്യ അനുഭവങ്ങളോ സമ്മാനങ്ങളോ വന്നുചേരും.
ഇതും വായിക്കുക
2024 നവംബർ 03 മുതൽ നവംബർ 09 വരെയുള്ള ചന്ദ്രരാശി പൊതുഫലം ; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി മാനഹാനി, ധനനഷ്ട്ടം, മനോദുഃഖം, അന്യസ്ത്രീ ബന്ധം, തൊഴിൽ തടസ്സം, കുടുംബ ബന്ധുജനങ്ങളുമായി അകൽച്ച എന്നിവ ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. പ്രേമ കാര്യങ്ങൾ പൂവണിയുക, വാഹന ഭാഗ്യം എന്നിവ ലഭിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
കർമ്മ സംബന്ധമായി വളരെയധികം പുരോഗതി ലഭിക്കുവാൻ സാധ്യതയുണ്ട്. മേലധികാരിയുടെ പ്രീതി ലഭിക്കുകയും പദവിയിൽ ഉയർച്ച ലഭിക്കുവാനും ഇടയുണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
പല കാര്യങ്ങളിലുംഅതീവമായ പേടി ഉണ്ടാകും. മനശക്തി കുറയുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യും. ധനക്ലേശം, മനോരോഗം, പരാജയംഎന്നിവ ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു).
Daily Prediction By Jayarani E.V