മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ ഏറ്റവും വേണ്ടപ്പെട്ട ആളുകളുമായി തെറ്റിപ്പിരിയേണ്ട സാഹചര്യം ഉണ്ടാവും. സ്വന്തമായി തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയും ചെയുന്ന ആലോചനാശീലം ഇല്ലാത്ത പെരുമാറ്റത്താൽ വൻ സാമ്പത്തിക ബാധ്യതകൾ വന്നുചേരും. ലോൺ എടുത്തവർ കൃത്യമായി തിരിച്ചെടുക്കാത്ത പക്ഷം സ്ഥാവര വസ്തുക്കൾ ജപ്തി ഭീഷണി ഉണ്ടാവുകയോ കേസ് നടപടികൾ ഉണ്ടാവുകയോ ചെയ്യും. വാരം അവസാനത്തോടെ തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി, ശയനസുഖം എന്നിവ ലഭിക്കും. ദമ്പതികൾ തമ്മിലുള്ള പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. സന്താനങ്ങളുടെ കാര്യത്തിൽ ഉണ്ടായിരുന്ന ആശങ്കകൾ മാറി അവർക്ക് അഭിമാനം തോന്നുന്ന നിമിഷങ്ങൾ ഉണ്ടാവും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ജീവിതപങ്കാളിയുടെയും കുടുംബാംഗങ്ങങ്ങളുടെ പിന്തുണ ഉണ്ടാവും. എന്നാൽ വാര മധ്യത്തോടുകൂടി ശത്രുശല്യം വർദ്ധിക്കുകയും കടബാധ്യതകൾ ഉണ്ടാവുകയും ചെയ്യും. രാത്രികാലങ്ങളിൽ സഞ്ചരിക്കുമ്പോൾ വളരെ അധികം സൂക്ഷിച്ചില്ലെങ്കിൽ വിഷഭയം ഉണ്ടാവാൻ സാധ്യത ഉണ്ട്. മറ്റുള്ളവർക്ക് വേണ്ടി ഒരുപാട് ഉപകാരങ്ങൾ ചെയ്താലും തിരിച്ചു തിക്താനുഭവങ്ങൾ ഉണ്ടാവും. ആമാശയ സംബന്ധമായ അസുഖങ്ങൾ, വാത-പിത്ത-കഫ രോഗം അസുഖമുള്ളവർക്കു രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ട്. സ്വത്തു തർക്കങ്ങളിൽ കേസ് വഴക്കുകൾ ഉണ്ടാവാനും ജയിൽ ശിക്ഷ വരെ നേരിടേണ്ടി വന്നേക്കാം. സന്താനങ്ങൾക്ക് രോഗാദിദുരിതമോ മറ്റ് അരിഷ്ടതകളോ ഉണ്ടാവും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കുടുംബത്തിൽ സന്തോഷവും സമാധാന അന്തരീക്ഷവും സംജാതമാകും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ ഉണ്ടാവും. ശത്രുക്കൾ ആയിരുന്നവർ മിത്രങ്ങൾ ആയിത്തീരും. അപ്രതീക്ഷിതമായി ഭാഗ്യാനുഭവങ്ങൾ ഉണ്ടാവുകയും അതുവഴി ധനലാഭം വരികയും ചെയ്യും. . പ്രേമവിജയം, ദാമ്പത്യഐക്യം, ഭക്ഷണസുഖം, മനഃസുഖം എന്നിവ ലഭിക്കും. സ്ത്രീകളുമായി അടുത്ത് ഇടപഴകാനുള്ള അവസരം ഉണ്ടാവും. പുതിയ സുഹൃത്തുക്കളെ കണ്ടെത്താൻ സാധിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കുവാൻ സാധിക്കും. എന്നാൽ വാരം അവസാനം രോഗാദി ദുരിതം, ബന്ധു ജന കലഹം, ശത്രുഭയം എന്നിവ ഉണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
വാരത്തിന്റെ തുടക്കത്തിൽ വൈകാരികമായ ഒട്ടനവധി സംഭവവികാസങ്ങൾ ഉണ്ടാവും. ദൂരദേശയാത്രകൾ അനിവാര്യമായി വരും. കുടുംബത്തിൽ ആർക്കെങ്കിലും മരണമോ മരണ സമാനമായ അവസ്ഥകളോ ഉണ്ടാവും. വാഹനം ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കാത്തപക്ഷം അപകടങ്ങൾ ഉണ്ടാവാൻ ഇടവരും. വാരമധ്യത്തോടുകൂടി കുടുംബത്തിൽ അഭിവൃദ്ധി, വ്യവഹാരങ്ങളിൽ വിജയം, സാമ്പത്തിക ഉന്നതി, രോഗശാന്തി. ദാമ്പത്യ ഐക്യം, ശത്രുഹാനി, നിദ്രാസുഖം എന്നിവ ഉണ്ടാവും. ദാമ്പത്യത്തിൽ സ്നേഹവും പരസ്പര വിശ്വാസവും വർദ്ധിക്കും. ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ഉണ്ടാവും. വളരെക്കാലമായി വിവാഹതടസ്സം ഉണ്ടായിരുന്നവർക്കു അതെല്ലാം മാറി നല്ല വിവാഹബന്ധങ്ങൾ വന്നുചേരുകയും അതുവഴി സാമ്പത്തിക നേട്ടം ഉണ്ടാവുകയും ചെയ്യും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു).
Weekly Prediction By Jayarani E.V