ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്; ഒരാളും ബിജെപി വിട്ട് പോകില്ല; ആരും മനപ്പായസം ഉണ്ണണ്ടെന്ന് കെ സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്; ഒരാളും ബിജെപി വിട്ട് പോകില്ല; ആരും മനപ്പായസം ഉണ്ണണ്ടെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2024, 07:24 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ഒരാളും ബിജെപി വിട്ട് പോകില്ല. ആരും അങ്ങനെ കരുതി മനപ്പായസം ഉണ്ണണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സന്ദീപ് വാര്യർ ബിജെപി വിടുന്നുവെന്ന മാദ്ധ്യമപ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ. കോൺഗ്രസിലും സിപിഎമ്മിലും ഒക്കെ നടക്കുന്നത് കണ്ടിട്ട് ബിജെപിയിലും അത് തന്നെയാണ് നടക്കുന്നതെന്ന് മനപ്പായസം ഉണ്ണണ്ട. ഒന്നും സംഭവിക്കില്ല. ബിജെപിയിൽ നിന്ന് നിങ്ങൾ അത് പ്രതീക്ഷിക്കണ്ട. കടുത്ത നിരാശയിലാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ആരും ബിജെപി വിട്ട് പോകില്ല. മാദ്ധ്യമങ്ങൾ നേരത്തെ മുതൽ പല നേതാക്കളുടെ പേരുകളും പറഞ്ഞിട്ടുണ്ട്. വാസ്തവത്തിൽ നിങ്ങൾ അവരെയൊക്കെ അപമാനിക്കുകയാണ്. ബിജെപിയുടെ പാർട്ടി സംവിധാനത്തെക്കുറിച്ചുളള അറിവില്ലായ്മയാണ് ഇത്തരം വാർത്തകൾ കൊടുക്കാൻ കാരണം. എല്ലാവരെയും ചേർത്ത് നിർത്തി മുന്നോട്ടുപോകുന്ന പാർട്ടിയാണ് ബിജെപി. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

വിശാലമായ ഒരു വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയിൽ പ്രവർത്തിക്കുന്നത്. കസേര കിട്ടിയില്ലെന്ന് പറഞ്ഞ് വലിയ നേതാക്കളെ അപമാനിക്കരുത്. ഇതൊക്കെ വ്യാജ പ്രചാരണങ്ങളാണ്. ബിജെപിയുടെ ചുമതലയുളള എല്ലാവരും പ്രചാരണത്തിന് വരാൻ നിർദ്ദേശിച്ചാൽ തീർച്ചയായും വരും. അതേക്കുറിച്ച് നിങ്ങൾ ആശങ്കപ്പെടണ്ട. എനിക്ക്് ആശങ്കയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കൊടകര കേസുൾപ്പെടെ ഉപതെരഞ്ഞെടുപ്പ് കാലത്തെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് ആണ്. ഉപതെരഞ്ഞെടുപ്പിൽ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് ബിജെപി ചർച്ച ചെയ്യുന്നത് നെൽകർഷകരുടെ പ്രശ്‌നങ്ങളും വികസന പ്രതിസന്ധിയും എൽഡിഎഫ് യുഡിഎഫ് ഒത്തുകളിയുമാണ് ബിജെപി ചർച്ച ചെയ്യുന്നത്. അതിനിടയിൽ ബിജെപിയുടെ ശ്രദ്ധ മാറ്റാൻ ആയിരം വട്ടം പരിശ്രമിച്ചാലും നടക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Tags: K Surendranബിജെപികെ. സുരേന്ദ്രൻസന്ദീപ് വാര്യർ
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies