എറണാകുളം: മുനമ്പത്തെ വഖ്ഫ് അധിനിവേശം ഹാഷ്ടാഗ് ക്യാമ്പയ്ൻ ഉദ്ഘാടനം ചെയ്ത് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. വഖ്ഫ് അധിനിവേശത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ക്യാമ്പയ്ൻ ഉദ്ഘാടനം ചെയ്ത് ഗോപാലകൃഷ്ണൻ പറഞ്ഞു.
‘ സേവ് മുനമ്പം’ എന്ന ഹാഷ്ടാഗോടെ വഖ്ഫ് അധിനിവേശത്തിനെതിരെ സമരം ചെയ്യുന്നവർക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുനമ്പത്തെ പ്രശ്‌നങ്ങൾ ട്വിറ്ററുള്ള എല്ലാ ഉപയോക്താക്കളിലേക്കും എത്തിച്ചേരും. മുനമ്പത്തെ ജനങ്ങളുടെ ഭൂമി വഖ്ഫിന്റെ അല്ലെന്ന് പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ഇതിന് പകരം ജനങ്ങൾക്ക് വേറെ ഭൂമി നൽകുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാവപ്പെട്ട മനുഷ്യരുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്ന വഖ്ഫ് ബോർഡിന്റെ നയത്തിൽ ഇസ്ലാമിക സംഘടനകൾ കാണിക്കുന്നത് ഇരട്ടത്താപ്പെന്നാണ് വിമർശനങ്ങൾ. മുനമ്പത്തെ ജനങ്ങളെ സർക്കാർ കബളിപ്പിക്കുകയാണ്. മുസ്ലീമുകളുടെ വിശ്വാസത്തെ തകർക്കുന്നുവെന്ന തെറ്റായ വാദമാണ് ഇൻഡി മുന്നണി ഉയർത്തുന്നതെന്നും വിമർശനമുണ്ട്.