കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളക്കെത്തുന്ന വിദ്യാർഥികൾക്ക് സൗജന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ. നാളെ മുതൽ 11-ാം തീയതി വരെയാണ് സൗജന്യയാത്ര അനുവദിക്കുന്നത്.
ദിവസവും 1000 കുട്ടികൾക്ക് സൗജന്യ യാത്രയൊരുക്കാനാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്. എറണാകുളം കളക്ടർ എൻ.എസ് കെ ഉമേഷാണ് സൗജന്യയാത്രാ പദ്ധതി പ്രഖ്യാപിച്ചത്. 39 ഇനങ്ങളിലായി 2400 ഓളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കാനായി എറണാകുളത്തെത്തുന്നത്.
1,562 സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും അണ്ടർ 14, 17, 19 കാറ്റഗറികളിലായി ഗൾഫിലെ എട്ട് സ്കൂളുകളിൽ നിന്ന് 50 കുട്ടികളും പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സ്‌കൂളുകൾ പങ്കെടുക്കുന്നത്.