ആഗ്ര: താജ്മഹലിന് സമീപമുള്ള ക്ഷേത്രത്തിൽ നിസ്‌കാരം നടത്തിയ സംഭവത്തിൽ ഇറാനിയൻ ദമ്പതികൾ പരസ്യമായി മാപ്പ് പറഞ്ഞു. താജ്മഹലിന്റെ കിഴക്കൻ ഗേറ്റിന് സമീപമാണ് സംഭവം നടന്നത്.
ക്ഷേത്രത്തിൽ നിസ്കരിക്കുന്നത് കണ്ട പ്രദേശവാസികളാണ് പൊലീസിനെ അറിയിച്ചത്. നിയമനടപടിയിലേക്ക് കടക്കുന്നതിനിടെയാണ് ഇറാനിയൻ ദമ്പതികൾ മാപ്പ് പറഞ്ഞു കൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
” നിസ്കരിക്കാൻ പള്ളി കണ്ടില്ല. അപ്പോഴാണ് വൃത്തിയുള്ള ക്ഷേത്രം കണ്ടത്. അത്
ഒരു ഹിന്ദു ക്ഷേത്രമാണെന്ന് തങ്ങൾ അറിഞ്ഞില്ല. ക്ഷേത്ര നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും”- ഇവർ പറയുന്നു.
आगरा में ताजमहल के पूर्वी गेट के पास ईरानी पर्यटकों ने नमाज पढ़ी। लोगों ने आपत्ति जताई, हंगामा किया, पासपोर्ट चेक किया। विदेशी पर्यटकों ने माफी मांगी। कहा कि साफ जगह दिखने की वजह से उन्होंने नमाज पढ़ ली थी। वो किसी की धार्मिक भावनाओं को आहत नहीं करना चाहते थे। @madanjournalist pic.twitter.com/0RZweH2ewt
— Sachin Gupta (@SachinGuptaUP) November 4, 2024
വിനോദസഞ്ചാരികൾ മാപ്പ് പറഞ്ഞത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും എന്നാൽ ക്ഷേത്രനിയമങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ക്ഷേത്രങ്ങളിലെത്തുന്ന വിനോദസഞ്ചാരികൾക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ നൽകണമെന്ന ആവശ്യമാണ് ആഗ്രക്കാർ ഉയർത്തുന്നത്.