മലപ്പുറം: പോത്തുകല്ലിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. പോത്തുകല്ല് ചാത്തമുണ്ടയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മാസിൻ എന്ന കുഞ്ഞിനാണ് പരിക്കേറ്റത്.
കുഞ്ഞിനെയുമെടുത്ത് അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് അപകടം. അപ്രതീക്ഷിതമായി അടുപ്പിലിരുന്ന കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുഞ്ഞിനെ നിലമ്പൂർ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു..