യുഎസ് തെരഞ്ഞെടുപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ വംശജർ. ജനപ്രതിനിധിസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആറ് പേരാണ് വിജയിച്ചത്. ഇതോടെ യുഎസ് കോൺഗ്രസിലെ ഇന്ത്യൻ വംശജരുടെ എണ്ണം അഞ്ചിൽ നിന്ന് ആറായി.
അഭിഭാഷകനായ സുഹാസ് സുബ്രഹ്മണ്യത്തിന്റെ വിജയത്തിന് ഏറെ പ്രത്യേകയുണ്ട്. വിര്‍ജീനിയയില്‍ നിന്ന് യുഎസ് ജനപ്രതിനിധി സഭയിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. റിപ്പബ്ലിക്കൻ പാർട്ടിയുടെ മൈക്ക് ക്ലാൻസിയെയാണ് സുഹാസ് പരാജയപ്പെടുത്തിയത്. നിലവില്‍ വിര്‍ജീനിയ സ്റ്റേറ്റ് സെനറ്ററാണ് സുഹാസ്. ബറാക്ക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്.
വിജയത്തിന് പിന്നാലെ വിർജീനിയയിലെ ജനങ്ങൾക്ക് സുഹാസ് നന്ദി പറഞ്ഞു. വിർജീനിയയിലെ 10-ാം ഡിസ്ട്രിക്റ്റിലെ ജനങ്ങൾ എന്നിൽ വിശ്വസമർപ്പിച്ചു. ഈ ജില്ല തന്റെ വീടാണ്, ഇവിടത്തെ ജനങ്ങളെ സേവിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ വംശജയായ മിറാൻഡയാണ് സുഹാസിന്റെ ഭാര്യ. രണ്ട് പെൺമക്കളുണ്ട്.
ആമിബെറ, രാജാ കൃഷ്ണമൂർത്തി, റോയ് ഖന്ന, പ്രമീള ജയപാൽ, ശ്രീ താനേദർ എന്നിവരാണ് യുഎസ് കോൺഗ്രസിലെ മുൻ അംഗങ്ങൾ. ഇവർ വീണ്ടും ജനപ്രതിനിധിസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.