മരിക്കുമെന്ന് ഭയപ്പെട്ടു; തുണയായത് രുദ്രാക്ഷ മാല; ഒവേറിയൻ കാൻസർ പിടിപ്പെട്ട നാളുകൾ ഓർത്ത് മനീഷ കൊയ്‌രാള
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മരിക്കുമെന്ന് ഭയപ്പെട്ടു; തുണയായത് രുദ്രാക്ഷ മാല; ഒവേറിയൻ കാൻസർ പിടിപ്പെട്ട നാളുകൾ ഓർത്ത് മനീഷ കൊയ്‌രാള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 06:00 pm IST
FacebookTwitterWhatsAppTelegram

” ഞാൻ മരിക്കാൻ പോവുകയാണെന്ന് തോന്നി. ഇതെന്റെ അവസാനമാണെന്ന് സ്വയം മന്ത്രിച്ചു. രണ്ടാമതും എനിക്കൊരു അവസരം നൽകുന്നതിനായി പ്രാർത്ഥിച്ചു. കാരണം ഞാൻ ചെയ്ത തെറ്റുകളെല്ലാം എനിക്ക് ശരിയാക്കേണ്ടിയിരുന്നു.”- നടി മനീഷ കൊയ്‌രാളയുടെ ഹൃദയഭേദകമായ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

2012ൽ ഒവേറിയൻ കാൻസർ പിടിപ്പെട്ടെ സമയത്തെ കയ്‌പ്പേറിയ ഓർമ്മകളും രോഗത്തെ അതിജീവിച്ച വിവരങ്ങളുമാണ് മനീഷ ആരാധകരുമായി പങ്കുവച്ചത്. ” 2012 ൽ നേപ്പാളിലായിരുന്ന സമയത്താണ് ഒവേറിയൻ കാൻസർ ലാസ്റ്റ് സ്റ്റേജാണെന്ന് ഡോക്ടർമാർ പറയുന്നത്. എല്ലാവരെയും പോലെ ഞാൻ തരിച്ചു നിന്നു. ഒരുപാട് ഭയപ്പെട്ടു. ജാസ്ലോക് ആശുപത്രിയിലായിരുന്നു ചികിത്സ തേടിയിരുന്നത്. അവിടുത്തെ ഉന്നത ഡോക്ടർമാരുമായി വിവരങ്ങൾ ചോദിച്ചറിയുമ്പോൾ ഞാൻ മരിക്കാൻ പോവുകയാണെന്ന തോന്നൽ എന്റെ മനസിനെ അലട്ടിക്കൊണ്ടിരുന്നു.

പ്രതീക്ഷകളറ്റ, ഇരുട്ടുമൂടിയ, ഭയപ്പെടുത്തുന്ന നാളുകളിലൂടെയായിരുന്നു പിന്നീട് കടന്നുപോയത്. എനിക്കെന്റെ തെറ്റുകൾ തിരുത്തണമായിരുന്നു. അതിനായി രണ്ടാമതും ഒരവസരത്തിനായി ആശിച്ചു. എന്റെ ജോലികൾ കൂടുതൽ ഉത്തരവാദിത്വത്തോടെ ചെയ്ത് തീർക്കണമെന്ന് തോന്നി. മോശം സിനിമകൾ ചെയ്ത് എന്റെ ആരാധകരെ നിരാശപ്പെടുത്തി. തെറ്റ് തിരുത്താനായി എനിക്ക് രണ്ടാമത് ഒരവസരം തരണമെന്ന് പ്രാർത്ഥിച്ചിരുന്നു.”- മനീഷ കൊയ്‌രാള പറഞ്ഞു.

കാൻസർ ചികിത്സയ്‌ക്കായി ന്യൂയോർക്കിലേക്ക് പോയ രണ്ട് മൂന്ന് ആളുകളെ അറിയാമായിരുന്നു. അതിനാൽ ചികിത്സയ്‌ക്കായി ന്യൂയോർക്കിലേക്ക് പോകാൻ തീരുമാനിച്ചു. 5 മാസം ചികിത്സകളുടെ ഭാഗമായി അവിടെ തങ്ങി. നേപ്പാളിൽ നിന്നും പൂജചെയ്ത് അമ്മ കൊടുത്തുവിട്ട രുദ്രാക്ഷമാല സർജറിയുടെ ദിവസത്തിൽ ഞാൻ ഡോക്ടർക്ക് നൽകി. 11 മണിക്കൂർ നീണ്ട ഒപ്പറേഷൻ വിജയകരമായപ്പോൾ ‘ ഈ മാല അത്ഭുതങ്ങൾ ചെയ്തു’ വെന്നായിരുന്നു ഡോക്ടർ പറഞ്ഞതെന്നും മനീഷ വ്യക്തമാക്കി.

Tags: cancerManeesha KoiralaBattle
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies