ശരീരഭാരം കുറയ്‌ക്കുന്നതിനായി പലവിധ ഡയറ്റുകളും നാം പരീക്ഷിക്കാറുണ്ട്. എന്നാൽ ചെലവ് കുറയ്‌ക്കുന്നതിനായി ഡയറ്റ് തുടങ്ങിയാൽ എങ്ങനെയിരിക്കും? ചൈനയിൽ നിന്നുള്ള ഒരു വിചിത്രമായ വാർത്തയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്.
കോങ് യുഫെങ് എന്ന യുവതി ചെലവ് കുറയ്‌ക്കുന്നതിനായി പന്നി തീറ്റ കഴിക്കാറുണ്ടെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുവഴി 35 രൂപ ദിനം പ്രതി ലാഭിക്കാൻ സാധിച്ചെന്നും കടകളിൽ നിന്നും വാങ്ങുന്ന ഭക്ഷണങ്ങളെക്കാൾ മികച്ചതാണെന്നും കോങ് യുഫെങ് അവകാശപ്പെടുന്നു.
യുവതിയുടെ അവകാശ വാദം നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. എന്നാൽ യുവതിക്കെതിരെ വിമർശനങ്ങളുമായി ആരോഗ്യവിദഗ്ധർ രംഗത്തെത്തി. ഇത്തരം ഭക്ഷണങ്ങൾ ആരും പരീക്ഷിക്കരുതെന്നും ശരീരത്തിന് ഹാനികരമാണന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.